ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്റ്റീവ് സ്മിത്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍; ബഹുമാനപുരസ്‌ക്കരം ലോകറാങ്കിംഗില്‍ ഒന്നാംസ്ഥാനവും നല്‍കി

Wed,Jul 11,2018


ലണ്ടന്‍: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെന്നീസ്‌ ഇതിഹാസം റോജര്‍ ഫെഡററിന്റെ ബാറ്റിങ്‌ മികവിന്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ആദരം. മുന്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ ഫെഡറര്‍ വിമ്പിള്‍ഡണ്‍ ഗ്രാന്‍സ്ലാം സിംഗിള്‍സ്‌ പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ അഡ്രിയാന്‍ മനാറിനോയെ (6-0, 7-5, 6-4) തോല്‍പ്പിച്ചതിനു പിന്നാലെയാണ്‌ ടെസ്‌റ്റിലെ മികച്ച ബാറ്റ്‌സ്മാനെന്ന ഐ.സി.സിയുടെ വിചിത്ര പ്രഖ്യാപനമുണ്ടായത്. തുടര്‍ന്ന് ഇത് ഫെഡറര്‍ക്ക് നല്‍കുന്ന ആദരമാണെന്ന് ഐ.സി.സി വ്യക്തമാക്കുകയായിരുന്നു.

മത്സരത്തിനിടെ ഫെഡറര്‍ ചില ക്രിക്കറ്റ്‌ ഷോട്ടുകള്‍ പുറത്തെടുത്തിരുന്നുവെന്നും ഫെഡററുടെ കണ്ണും കൈയും തമ്മില്‍ മികച്ച ബന്ധമാണെന്നും ട്വിറ്ററില്‍ ഐ.സി.സി പുകഴ്ത്തി. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ സ്‌റ്റീവ്‌ സ്‌മിത്തിനെക്കാളും മികച്ച താരമാണു ഫെഡററെന്നും ഐ.സി.സി. ട്വീറ്റ്‌ ചെയ്‌തു.

ഫെഡററുടെ കടുത്ത ആരാധകനായ സ്‌മിത്തും രണ്ടാം റാങ്കുകാരനായ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയും ട്വീറ്റ്‌ കണ്ട്‌ ഞെട്ടിയെങ്കിലും സന്തോഷിക്കുകയായിരുന്നു. തന്നെക്കാളും മികച്ച ബാറ്റ്‌സ്മാനാണു ഫെഡറര്‍ എന്ന്‌ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ട്വീറ്റ്‌ ചെയ്‌തു.

Other News

 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • Write A Comment

   
  Reload Image
  Add code here