ഉഗാണ്ടന്‍ ഭാര്യമാര്‍ ലൈംഗികതയ്ക്ക് ഭര്‍ത്താക്കന്മാരില്‍ നിന്ന് പണം വാങ്ങുന്നതായി റിപ്പോര്‍ട്ട്!

Mon,Jul 09,2018


ഉത്തരവാദിത്തമില്ലാതെ നടക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് എങ്ങും കേട്ടിട്ടില്ലാത്ത ശിക്ഷ ഒരുക്കിയിരിക്കയാണ് ഉഗാണ്ടയിലെ സ്ത്രീകള്‍. ഇവിടത്തെ ചില സ്ത്രീകള്‍ ലൈംഗികതയ്ക്ക് ഭര്‍ത്താക്കന്മാരില്‍ നിന്നും പണം വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ കമ്പാലയിലാണ് ഈ പ്രവണത ആദ്യം കണ്ടുതുടങ്ങിയത്. 31,000 ഓളം സ്ത്രീകള്‍ പണം നല്‍കിയാല്‍ മാത്രമേ സ്‌നേഹം നല്‍കൂവെന്ന് നിബന്ധന വച്ചു. പിന്നീടിത് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുകയായിരുന്നെന്ന് ദി ന്യൂവിഷന്‍ എന്ന ഉഗാണ്ടന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുടുംബത്തിന്റെയും ഭാര്യമാരുടെയും അത്യാവശ്യങ്ങള്‍ മാറ്റിവെച്ച് ഭര്‍ത്താക്കന്മാര്‍ കുടിയന്മാരായി മാറാന്‍ തുടങ്ങിയതോടെയാണ് ഭാര്യമാര്‍ ഈ ആശയം പരീക്ഷിച്ച് തുടങ്ങിയത്.

ഒരു നൂറ്റാണ്ടായി ഉഗാണ്ടയില്‍ പ്രവര്‍ത്തിക്കുന്ന ആംഗ്‌ളിക്കന്‍ സംഘടനയായ മദേഴ്‌സ് യൂണിയനാണ് ഉത്തരവാദിത്വമില്ലാത്ത കുടുംബനാഥന്മാരെ പാഠം പഠിപ്പിക്കാന്‍ ഇങ്ങിനെയൊരു ആശയം കൊണ്ടുവന്നത്. സെക്രട്ടറി റൂത്ത നാലുഗ്‌വയുടെ ഉപദേശപ്രകാരം 2015 ല്‍ 150 അമ്മമാര്‍ നടപ്പിലാക്കി. പിന്നീട് ഉഗാണ്ടയിലെ മിക്ക സ്ത്രീ സംഘടനകളും ഫെമിനിസ്റ്റുകളും ആശയത്തെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ മതകേന്ദ്രങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുംഉടക്കുമായി രംഗത്തെത്തി.

മാന്യമല്ലാത്തതും അപഹാസ്യവുമായ നടപടി എത്രയും പെട്ടെന്ന് നിറുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഭാര്യയുമായുള്ള ലൈംഗികത ഒരാളുടെ അവകാശമാണെന്നും ഭര്‍ത്താവിന് അത് നിഷേധിക്കുന്നത് മാന്യതയല്ലെന്നും ഉഗാണ്ടന്‍ മന്ത്രിമാര്‍ പോലും പറയുന്നു. ഭര്‍ത്താക്കന്മാരില്‍ നിന്ന് പണം വാങ്ങുന്നത് സദാചാരലംഘനമാണെന്നും ദു:ഖത്തോടെ ഇവര്‍ അഭിപ്രായപ്പെട്ടു.

Other News

 • 83ാം വയസ്സില്‍ മ്യൂസിക്ക് ആല്‍ബം, 90 ല്‍ സ്‌കൈ ഡൈവിംഗ്!
 • മൂക്കുകുത്തുന്നതിനിടെ പേടിച്ച് കരയുന്ന യുവതിയുടെ വീഡിയോ വൈറല്‍!
 • ഏറ്റവും നീളമുള്ള മുടിയുമായി ഗുജറാത്തി പെണ്‍കുട്ടി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസില്‍; മുടിയുടെ നീളം 170.5 സെന്റീ മീറ്റര്‍
 • 'ലോക മുത്തച്ഛന്‍' നൂറ്റിപ്പതിമ്മൂന്നാം വയസില്‍ ജപ്പാനില്‍ വിടവാങ്ങി
 • ചൈനയിലേക്ക് പാക്കിസ്ഥാന്‍ 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം തലമുടി കയറ്റുമതി ചെയ്തു
 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • Write A Comment

   
  Reload Image
  Add code here