യൂണിഫോമില്‍ പരിഷ്‌കാരം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദളും; ഇനി വെള്ള പാന്റിന് പകരം ജീന്‍സ്

Sat,Jul 07,2018


ന്യൂഡല്‍ഹി: കാക്കി നിക്കറില്‍ നിന്ന് പാന്റ്‌സിലേക്ക്‌ ആര്‍എസ്എസ് മാറിയതിന് പിന്നാലെ യൂണിഫോമില്‍ പരിഷ്‌കാരം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദളും. നിലവില്‍ വെള്ള നിറത്തിലുള്ള ഷര്‍ട്ടും വെള്ള പാന്റും വെളുത്ത ഗാന്ധി തൊപ്പിയുമാണ് സേവാദള്‍ അംഗങ്ങളുടെ യൂണിഫോം. സേവാദള്‍ അംഗങ്ങള്‍ക്ക്‌ ഇനി വെള്ള പാന്റിന് പകരം ജീന്‍സ് ധരിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഈ മാറ്റം കൊണ്ടുവരുന്നത്‌. ജീന്‍സ് ധരിക്കുമ്പോഴും വെള്ളഷര്‍ട്ടും തൊപ്പിയും നിര്‍ബന്ധമാണ്. മാത്രമല്ല പാര്‍ട്ടി പരിപാടികളില്‍ നിയോഗിക്കപ്പെടുമ്പോള്‍ വെള്ളനിറത്തിലുള്ള പാന്റും ഷര്‍ട്ടും നിര്‍ബന്ധമാണെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിക്കുന്നു.

യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വേണമെന്ന് സേവാദളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ മാറ്റം. സ്വാതന്ത്ര്യ സമരകാലത്താണ് കോണ്‍ഗ്രസ് താഴേക്കിടയിലുള്ള സംഘാടനത്തിനും മറ്റുമായി സേവാദളിന് രൂപംകൊടുത്തത്. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇതിന്റെ പ്രാധാന്യം കോണ്‍ഗ്രസ് നേതാക്കള്‍ അവഗണിക്കുകയും പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തുന്നതുപോലെയുള്ള ചടങ്ങുകളിലേക്ക് മാത്രം ഉപയോഗിക്കുന്ന വിഭാഗം ആയി മാറുകയും ചെയ്തു.

ആര്‍എസ്എസിനെതിരായ ആശയ യുദ്ധത്തില്‍ സേവാദളിന്റെ പ്രാധാന്യം തിരച്ചറിഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി സേവാദളിനെ പുനരുജ്ജീവിപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമാണ് പുതിയ നടപടി. 2016 ലാണ് ഏറെക്കാലമായി ഉപയോഗിച്ചിരുന്ന കാക്കി നിക്കര്‍ മാറ്റി കാക്കി പാന്റിലേക്ക് ആര്‍എസ്എസ് മാറിയത്.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here