അമേരിക്കന്‍ യുവാവ് ഒറ്റപ്പാലത്തുകാരിക്ക് താലി ചാര്‍ത്തി!

Sat,Jul 07,2018


ഒറ്റപ്പാലം: അമേരിക്കന്‍ പയ്യന് ഒറ്റപ്പാലത്തുകാരി പെണ്ണ്! അമേരിക്കൻ പൗരനായ ഷാനാണ് പാലപ്പുറം ഐക്കലപ്പറമ്പ് റോഡിൽ അനശ്വരയിൽ അരവിന്ദാക്ഷന്റെയും ശാരദയുടെയും മകൾ അർച്ചനയുടെ കഴുത്തിൽ താലികെട്ടിയത്. കേരളത്തനിമയിലായിരുന്നു വിവാഹം. അമേരിക്കയിലെ ഡാലക്‌സ് ടെക്സസിൽ സ്റ്റീവിന്റെയും ലെസ്ലിയുടെയും മകനാണ് മുപ്പതുകാരനായ ഷാൻ.

അമേരിക്കയിലെ അരിസോണ സർവകലാശാലയിൽ ശാസ്ത്രജ്ഞയാണ് അർച്ചന. രണ്ടരവർഷം മുമ്പാണ് റിയോ ടിന്റോ കോപ്പർ മൈനിങ് കമ്പനിയിലെ ജിയോളജിസ്റ്റായ ഷാനെ അർച്ചന കണ്ടുമുട്ടുന്നത്.

വിവാഹച്ചടങ്ങുകൾ ഷോഡശ വേദിക് സംസ്കാരത്തിലൂന്നിവേണമെന്ന് പെണ്ണിന്റെ വീട്ടുകാർ പറഞ്ഞപ്പോൾ ഷാന്റെ കുടുംബം നോ പറഞ്ഞില്ല. അർച്ചനയുടെ പിതൃസഹോദരൻ ശേഖറും അമേരിക്കൻ വനിതയായ ട്രീവയെയാണ് വിവാഹം ചെയ്തിരുന്നത്.

അടുത്തയാഴ്ച അമേരിക്കയിലേക്ക് പോകുമെന്നും അവിടത്തെ രീതിയിലുള്ള വിവാഹച്ചടങ്ങുകൾകൂടി നടക്കുമെന്നും ബന്ധുക്കൾ പറഞ്ഞു.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here