വരന്റെ പിതാവ് രോഗബാധിതനായി ; കാനഡയില്‍ ആഘോഷമാക്കാനിരുന്ന വിവാഹം വധുവിന്റെ നിര്‍ദ്ദേശ പ്രകാരം ദുബായിലെ ആശുപത്രിയില്‍ നടത്തി

Mon,Jul 02,2018


ദുബായ്- കാനഡയില്‍വെച്ച് ആഘോഷമായി നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ അസുഖംമൂലം വരന്റെ പിതാവിന് കഴിയാത്തതിനാല്‍ ദുബായിലേക്ക് മാറ്റി.
ആഢംബരങ്ങള്‍ വേണ്ടെന്നുവെച്ച് പറന്നെത്തിയ വരനും വധുവും ദുബൈയിലെ ആശുപത്രിയിലെത്തി പിതാവിന്റെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയായിരുന്നു.
ദുബായ് മന്‍ഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റലാണ് അപൂര്‍വ ചടങ്ങിനു വേദിയായത്. ബംഗ്ലാദേശ് പൗരനായ റിബാത്തും പാക്കിസ്ഥാന്‍ സ്വദേശിനി സനയുമാണ് കനഡയില്‍നിന്ന് ദുബായില്‍ പറന്നെത്തി വിവാഹിതരായത്. ഡോക്ടര്‍മാരുടേയും ആശുപത്രി ജീവനക്കാരുടേയും സാന്നിധ്യത്തില്‍ ലളിതമായിരുന്നു ചടങ്ങ്. ആശുപത്രി കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചടങ്ങുകള്‍.
ഈ മാസം 16-ന് ടൊറണ്ടോയില്‍ ഗംഭീരമായി നടത്താന്‍ തീരുമാനിച്ചിരുന്ന വിവാഹമായിരുന്നു ഇത്. പെട്ടെന്നാണ് വരന്‍ റിബാത്തിന്റെ പിതാവ് ശഹാദത്ത് ചൗധരി അസുഖബാധിതനായതും ആശുപത്രിയില്‍ വെന്റിലേറ്റിലായതും. ജൂണ്‍ 13-ന് റിബാത്തും സഹോദരിയും ടൊറണ്ടോയില്‍നിന്ന് ദുബായിലെത്തി.
ആഴ്ചകള്‍ നീണ്ട ചികിത്സക്കൊടുവില്‍ ശഹാദത്ത് തീവ്രവപരിചരണത്തില്‍നിന്ന് പുറത്തു കടന്നെങ്കിലും കനഡയിലേക്ക് പറക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയില്ല. അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രം (എആര്‍ഡിഎസ്) ബാധിച്ച അദ്ദേഹത്തിന് ഓക്സിജന്‍ നല്‍കേണ്ടതുണ്ടായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടാകുന്ന രോഗമാണിത്.
ടൊറണ്ടോയില്‍ വിവാഹം നടത്തുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ചടങ്ങ് ദുബായില്‍വെച്ച് നടത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് വധു സനയായിരുന്നു. ഇരുവരും യൂനിവേഴ്സിറ്റിയില്‍ വെച്ചാണ് കണ്ടുമുട്ടിയതും വിവാഹത്തിലെത്തിയതും.

Other News

 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനക്ക്
 • Write A Comment

   
  Reload Image
  Add code here