ഡ്രോണ്‍ പറവകളെ ഉപയോഗിച്ച് ചൈനയുടെ ചാരപ്പണി

Mon,Jul 02,2018


ബെയ്ജിംഗ്- കാഴ്ചയില്‍ പക്ഷികളെ പോലെ തോന്നിപ്പിക്കുന്ന ഡ്രോണുകളെ ഉപയോഗിച്ച് ചൈന നടത്തുന്ന ചാരപ്പണി ആഗോള ശ്രദ്ധനേടുന്നു.
ആകാശത്ത് പറക്കുന്ന പക്ഷികളുമായി അസാമാന്യമായ രൂപസാദൃശ്യമുള്ള ഡ്രോണുകളാണ് നിരീക്ഷണത്തിനായി ചൈന ഉപയോഗിക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
യഥാര്‍ഥ പക്ഷികളെന്ന് തോന്നിപ്പിക്കുന്ന ഈ ഡ്രോണുകള്‍ നൂതന റഡാര്‍ സംവിധാനത്തിന്റെ കണ്ണിലും പെടില്ല. ചൈനയിലെ മുപ്പതോളം സൈനിക, സര്‍ക്കാര്‍ ഏജന്‍സികള്‍ പക്ഷികള്‍ക്ക് സമാനമായ ഡ്രോണുകളെ വിന്യസിച്ചു കഴിഞ്ഞു.
ഏതാനും വര്‍ഷങ്ങളായി അഞ്ച് പ്രവിശ്യകളില്‍ ചാരപ്പണി പൂര്‍ണമായി നിര്‍വഹിക്കുന്നത് ഈ ഡ്രോണ്‍ പക്ഷികളാണ്. ഡോവ് എന്ന കോഡില്‍ അറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമായി ചൈനയിലെ സിന്‍ജിയാങ്് ഉയിഗൂര്‍ സ്വയംഭരണ മേഖലയിലെ ഓരോ നീക്കവും ഈ പക്ഷികളാണ് പകര്‍ത്തുന്നത്. ഇവിടെ വിഘടനവാദം അടിച്ചമര്‍ത്താനും കുഴപ്പക്കാരെ ഉടന്‍ തന്നെ പിടികൂടി തടങ്കിലിലിടാനുമാണ് ഡ്രോണുകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here