സാറാമ്മ തോമസ് , സൗദി ഡ്രൈവിങ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി

Fri,Jun 29,2018


ജുബൈൽ: സൗദിയിൽ വാഹനമോടിക്കാൻ ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മലയാളി സാറാമ്മ തോമസ് ( സോമി ജിജി ) സ്വന്തമാക്കി. സൗദി അറേബ്യ വനിതകൾക്ക് ലൈസൻസ് അനുവദിച്ചപ്പോള്‍ അത് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയാണ് കിങ്​ അബ്​ദുൽ അസീസ് നേവൽ ബേസ് മിലിറ്ററി ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുന്ന സാറാമ്മയുടെ പേരിലായത്. പത്തനംതിട്ട ജില്ലയിലെ കുമ്പഴ പുതുപ്പറമ്പിൽ മേലേതിൽ മാത്യു പി. തോമസിന്റെ ഭാര്യയും, ആങ്ങമൂഴി വലിയത്തുപറമ്പിൽ വി. കെ തോമസിന്റെയും ലീലാമ്മയുടെയും മകളുമാണ്‌ സാറാമ്മ. സൗദിയിൽ വനിതകൾക്ക് ലൈസൻസ് കൊടുക്കാൻ രാജവിജ്​ഞാപനമുണ്ടായപ്പോൾ അപേക്ഷ വാങ്ങി അറബിയിൽ തയാറാക്കി സൈറ്റിൽ അപ്‌ലോഡ് ചെയ്​തു. ഓൺലൈനിൽ പൂരിപ്പിക്കേണ്ട ഭാഗങ്ങളിൽ വസ്തുതകൾ രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് ജുബൈൽ ഡ്രൈവിങ്​ സ്കൂളിൽ വനിതകൾക്കായി പ്രത്യേകം ഒരുക്കിയ ഓഫീസിലെത്തി ലൈസൻസ് കരസ്ഥമാക്കുകയായിരുന്നു. ആദ്യ അവസരത്തിൽ തന്നെ സിഗ്‌നൽ ടെസ്​റ്റ്​ പൂർത്തിയാക്കി. തുടർന്ന്​ ഗ്രൗണ്ടിൽ വാഹനം ഓടിച്ച് ടെസ്​റ്റ്​. പിഴവൊന്നും കൂടാതെ അതിലും വിജയിച്ചതോടെ ഫീസ് അടച്ച് പത്ത് വർഷത്തേക്കുള്ള ലൈസൻസ് സ്വന്തമാക്കി. വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഭർത്താവിന്റെ വാഹനം കുറച്ചുനേരം ഓടിച്ച് സൗദിയിലെ സവാരിക്ക് തുടക്കമിട്ടു. ലൈസൻസ് എടുക്കാൻ ഇന്ത്യൻ വനിതകൾ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് മറിയാമ്മ പറഞ്ഞു. ബ്രിട്ടീഷ്​ വനിതകളും, തദ്ദേശീയരുമാണ് ഭൂരിപക്ഷവും. വനിതാ ഡ്രൈവിംഗ്​ സ്കൂൾ നിലവിൽ വരാത്തതിനാൽ വിദേശ ലൈസൻസ് ഉള്ളവർക്ക് മാത്രമേ തുടക്കത്തിൽ ജുബൈലിൽ ലൈസൻസ് നൽകുന്നുള്ളൂ.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here