ഇന്ത്യന്‍ ഷെഫിന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ടിപ്പായി നല്‍കിയത് 12 ലക്ഷം രൂപ

Wed,Jun 27,2018


മോസ്‌കോ: ഇന്ത്യയെയും ഇന്ത്യക്കാരെയും വളരെയേറെ ബഹുമാനിക്കുന്ന ആളാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. തന്റെ മന്ത്രിസഭയില്‍ ഇന്ത്യക്കാര്‍ക്ക് അദ്ദേഹം പ്രധാനവകുപ്പുകള്‍ നല്‍കി.
ഇന്ത്യയെപ്പോലെ ഇന്ത്യന്‍ ഭക്ഷണങ്ങളുടെയും ആരാധകനാണ് ട്രൂഡോ. അടുത്തിടെ നടന്ന ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ ഇഷ്ടംപോലെ രുചിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ആ ഭക്ഷണം തയാറാക്കിയ ഷെഫിന് സന്തോഷ സൂചകമായി കനേഡിയന്‍ പ്രധാനമന്ത്രി ടിപ്പ് നല്‍കിയത് 12 ലക്ഷം രൂപ (17000 ഡോളര്‍)യായിരുന്നു.
വിക്രം വിജ് എന്നയാള്‍ക്കാണ് ട്രൂഡോയുടെ സ്നേഹ സമ്മാനം ലഭിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രിക്കു വേണ്ടി പ്രത്യേകം ഭക്ഷണം തയാറാക്കാന്‍ എത്തിയ ഔദ്യോഗിക സംഘത്തിലെ അംഗമായിരുന്നു ഷെഫ് വിക്രം വിജ്.
ഡല്‍ഹിയില്‍ ട്രൂഡോ പങ്കെടുത്ത യോഗത്തിനു വേണ്ടി ഭക്ഷണം തയാറാക്കിയപ്പോളാണ് വിക്രത്തെ ഭാഗ്യം കടാഷിച്ചത്. പണം ചെലവാക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കാത്ത ട്രൂഡോ ഇന്ത്യാ സന്ദര്‍ശനത്തില്‍ 10 കോടി രൂപയാണ് അധികം ചെലവഴിച്ചത്.

Other News

 • ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്‌നി മേഗന്‍ മാര്‍കിള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
 • അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
 • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • Write A Comment

   
  Reload Image
  Add code here