ആനിബസന്റിന് മഹാത്മാഗാന്ധി അയച്ച കത്തിന് അമേരിക്കയില്‍ വില 13 ലക്ഷം

Tue,Jun 26,2018


മഹാത്മാഗാന്ധി ആനിബസന്റിന് അയച്ച പോസ്റ്റ് കാര്‍ഡിന് 20,233 ഡോളര്‍ (ഏകദേശം 1376394.56 രൂപ) വിലകിട്ടി. 1924 നവംബര്‍ 30 എന്ന് തീയതി രേഖപ്പെടുത്തിയ അപ്പുറത്തും ഇപ്പുറത്തും എംകെ ഗാന്ധിയുടെ കയ്യൊപ്പോടു കൂടിയ കത്ത് അമേരിക്കയില്‍ നടന്ന ലേലത്തിലാണ് വിറ്റുപോയത്. ഐറിഷ് വംശജയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനിയുമായിരന്ന ആനിബസന്റിന് ഗാന്ധി അയച്ച കത്താണിത്. മകന്‍ ദേവദാസിന്റെ യാത്രാകാര്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോസ്റ്റ് കാര്‍ഡിന് ഇരുപുറവും എഴുതിയിട്ടുള്ളത്. '' കത്തുകിട്ടി വിവരം അറിയിച്ചതിന് നന്ദി, എന്റെ മകന്‍ ദേവ്ദാസ് ഇന്ന് രാത്രി അങ്ങോട്ട് തിരിക്കും. അവനെ ഒരു അതിഥിയെപ്പോലെ കരുതുക. ചെലവിന്റെ കാര്യം ഓര്‍ത്തു വിഷമിക്കേണ്ട. യമുനാദാസ് എനിക്ക് നല്‍കിയ ഖദര്‍ഷാള്‍ നിങ്ങള്‍ക്ക് അയയ്ക്കുന്നു. ഏറ്റവും നന്നായി നെയ്ത വിലമതിക്കാനാകാത്ത ഒരു സമ്മാനം തന്നെയായിരിക്കും ഇത്.'' ''നിങ്ങളുടെ ബല്‍ജിയത്തിലെ താമസ സൗകര്യങ്ങളെ കുറിച്ച് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. ഗംഗാധരറാവു ദേശ്പാണ്ഡേ എന്നാണ് സെക്രട്ടറിയുടെ പേര്. നിങ്ങള്‍ക്ക് എന്തെല്ലാമാണ് പ്രത്യേക ആവശ്യമെന്ന അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. '' കത്തില്‍ ഗാന്ധിജി കുറിക്കുന്നു.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here