വെള്ളം ശുദ്ധമാക്കാന്‍ ഇനി സ്‌പോഞ്ച്‌, പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ വംശജ

Mon,Jun 25,2018


ടൊറന്റോ: വെള്ളത്തിലെ മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന സ്‌പോഞ്ചുമായി ഇന്ത്യന്‍ വംശജയായ ഗവേഷക. ഹൈദരാബാദില്‍ നിന്ന് അമേരിക്കയിലെത്തിയ പാവണി ചെറുകുപള്ളി എന്ന ഗവേഷകയാണ് സ്‌പോഞ്ച് ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന രീതി വികസിപ്പിച്ചത്. ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് പാവണി. സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലാണ് പാവണി ഗവേഷണം നടത്തുന്നത്. ഇതിനിടെയാണ് ജലശുദ്ധീകരണത്തിന് പുതിയ മാര്‍ഗം വികസിപ്പിച്ചത്.

സാധാരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്‌പോഞ്ച് തന്നെയാണ് ഇത്. കടത്തിവിടുന്ന വെള്ളത്തിലുള്ള എണ്ണ ഉള്‍പ്പെടെയുള്ള ജൈവ, രാസ മാലിന്യങ്ങളെ ഒരു ഫില്‍റ്റര്‍ പോലെ സ്‌പോഞ്ച് വലിച്ചെടുക്കുമെന്നാണ് ഇവര്‍ പറയുന്നത്. പതിറ്റാണ്ടുകളായി മനുഷ്യന്‍ സ്‌പോഞ്ചുകള്‍ ഉപയോഗിച്ച് വൃത്തിയാക്കല്‍ ജോലികള്‍ നടത്താറുണ്ട്. മിക്ക വീടുകളിലും അടുക്കളയില്‍ പാത്രങ്ങളും മറ്റും വൃത്തിയാക്കാനായി സ്‌പോഞ്ച് കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്.സ്‌പോഞ്ച് ശുദ്ധീകരണം യാഥാര്‍ഥ്യമായാല്‍ ചിലവ് വലിയ തോതില്‍ കുറയുമെന്നതും അതുവഴി നദികളിലെ മാലിന്യം കുറയ്ക്കാമെന്നുമാണ് പാവണി വിശ്വസിക്കുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ ഫിഷറീസ് ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സിന്റെ സാമ്പത്തിക സഹായവും പാവണി ചെറുകുപള്ളിക്കുണ്ട്.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here