ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴപെയ്യിക്കാനായി മധ്യപ്രദേശില്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവള കല്യാണം നടത്തി

Mon,Jun 25,2018


ഭോപ്പാല്‍: ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴപെയ്യിക്കാനായി മധ്യപ്രദേശില്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവള കല്യാണം നടത്തി.
ലലിത് യാദവിന്റെ നേതൃത്വത്തില്‍ ഛത്തര്‍പ്പൂരിലെ ഒരു അമ്പത്തില്‍ വച്ചാണ് തവള കല്യാണം നടത്തിയത്. മഴ ലഭിക്കുന്നതിനായി ഉത്തരേന്ത്യയില്‍ നടത്തി വരുന്ന ഒരു ആചാരമാണ് തവള കല്യാണം.
മന്ത്രിക്കൊപ്പം ബിജെപി നേതാക്കള്‍ ഉള്‍പ്പടെ നൂറോളം ആളുകളാണ് തവള കല്യാണത്തില്‍ പങ്കെടുത്തത്. പുരോഹിതന്റെ സാന്നിധ്യത്തില്‍ മന്ത്രിയായിരുന്നു കല്യാണം നടത്തിയത്.
ഇത്തവണയും മഴ കുറഞ്ഞതോടെയാണ് പുരാതന കാലം തൊട്ടുള്ള തവള കല്യാണം എന്ന ആചാരം നടത്തിയത്.
എന്നാല്‍ മന്ത്രിയുടെ പ്രവൃത്തിയെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത്.
ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഒരിക്കലും അത് ചെയ്യരുതായിരുന്നു എന്നും കോണ്‍ഗ്രസ് പറഞ്ഞു. ഗ്രാമത്തിലുള്ളവര്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കുന്നതിനു പകരം ഇത്തരത്തിലുള്ള ആചാരങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് മന്ത്രിയെന്നും കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.

Other News

  • കടലേറ്റത്തില്‍ മണ്ണ് ഇളകിമാറി; ഫോര്‍ട്ടുകൊച്ചിയില്‍ പുരാതനകോട്ടയുടെ അവശിഷ്ടങ്ങള്‍ തെളിഞ്ഞു
  • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
  • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
  • 108 വയസ്സുള്ള പിയാനോ വാദക!
  • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
  • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
  • ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം
  • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
  • ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍
  • ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
  • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
  • Write A Comment

     
    Reload Image
    Add code here