യുവതി ആലിംഗനം ചെയ്ത സംഭവം; അന്യപുരുഷനെ സ്പര്‍ശിക്കുന്നത് അനിസ്ലാമികമെന്ന് യുപി ഇമാം

Sat,Jun 23,2018


മൊറാദാബാദ്: ഈദിന് യുവാക്കളെ ആലിംഗനം ചെയ്ത് മാധ്യമശ്രദ്ധ നേടിയ പെണ്‍കുട്ടിക്കെതിരെ ഉത്തര്‍പ്രദേശ് ഇമാം. അന്യപുരുഷനെ ആലിംഗനം ചെയ്യുന്നത് അനിസ്ലാമികമെന്നാണ് ഇമാം പറഞ്ഞത്. ഷോപ്പിങ് മാളിന് മുന്നില്‍ വെച്ച് പെണ്‍കുട്ടി നൂറിലധികം ആണ്‍കുട്ടികളെ ആലിംഗനം ചെയ്യുകയായിരുന്നു. ഇതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് പെണ്‍കുട്ടിക്ക് ഉപദേശവുമായി ഇമാം രംഗത്ത് വന്നത്. പരമ്പരാഗതമായി, ഇസ്ലാം സമുദായത്തില്‍ സ്ത്രീകളോ പെണ്‍കുട്ടികളോ അന്യപുരുഷനുമായി കൊട്ടിപ്പിടിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യാന്‍ അനുവദിക്കുന്നില്ല. ഇത് ആഘോഷപരിപാടിക്കിടയിലാണോ അല്ലയോ എന്ന് നിയമത്തിന് ബാധകമല്ലെന്നും ഇമാം അറിയിച്ചു. താന്‍ പെണ്‍കുട്ടിയെ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും തനിക്ക് അവള്‍ മകളെപ്പോലെയാണെന്നും ഇമാം ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടി മാത്രമല്ല അവളെ ആലിംഗനം ചെയ്ത പുരുഷന്മാരും ശരിയത്ത നിയമങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഇമാം വിമര്‍ശിച്ചു. നേരത്തെ നവമാധ്യമങ്ങളിലൂടെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ പെണ്‍കുട്ടി ക്ഷമാപണം നടത്തിയിരുന്നു.

Other News

 • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
 • പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ട്രമ്പ്‌
 • Write A Comment

   
  Reload Image
  Add code here