പതിമൂന്നര വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്ത അധ്യാപികയ്ക്ക് കുടിശ്ശിക സഹിതം ശമ്പളം കൊടുക്കാന്‍ ഉത്തരവ്

Sat,Jun 23,2018


ബാംഗ്ലൂര്‍: പതിമൂന്നര വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്ത അധ്യാപികയ്ക്ക് കുടിശ്ശിക സഹിതം ശമ്പളം ഉടന്‍ കൊടുക്കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവ്. നിയമനം കിട്ടി 25 വര്‍ഷത്തിന് ശേഷമാണ് വിദ്യാവതി എന്ന അധ്യാപികയ്ക്ക് അനുകൂലമായി കോടതി ഉത്തരവുണ്ടായിരിക്കുന്നത്. മൂന്നുമാസത്തിനുളളില്‍ മുഴുവന്‍ ശമ്പള കുടിശ്ശികയും നല്‍കിയില്ലെങ്കില്‍ സ്‌കൂളിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിലെ അരവിന്ദ് തയ്യാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ 1992 ലാണ് വിദ്യാവതി അധ്യാപികയായി പഠിപ്പിക്കാന്‍ തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 13.5 വര്‍ഷമാണ് ശമ്പളമില്ലാതെ വിദ്യാവതിക്ക് പഠിപ്പിക്കേണ്ടി വന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ്‌ ഇത്രയും കാലം പഠിപ്പിച്ചിട്ടും അവരുടെ നിയമനം റഗുലറൈസ് ചെയ്തതുമില്ല. 2001 ആഗസ്റ്റിലും വിദ്യാഭ്യാസ വകുപ്പ് നിയമനം അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെതിരെ നീതി തേടി ഒടുവില്‍ വിദ്യാവതി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. തുടര്‍ന്ന് 2005 ലെ ഹൈക്കോടതി വിധി പ്രകാരം വിദ്യാഭ്യാസ വകുപ്പ് ഹിയറിങ്ങിന് വിളിക്കുകയും 1993 മുതല്‍ 2006 വരെയുളള മുഴുവന്‍ കുടിശ്ശികയും കൊടുത്തുതീര്‍ക്കാന്‍ ഉത്തരവാകുകയും ചെയ്തു. എന്നിട്ടും ശമ്പള കുടിശ്ശിക നല്‍കാതെ വന്നതോടെ വിദ്യാവതി ഉന്നത സമിതിയെ സമീപിക്കുകയും അവിടുന്നും അനുകൂല വിധി കിട്ടി. അതിന് ശേഷവും സ്‌കൂള്‍ അധികൃതര്‍ ശമ്പളം നല്‍കാന്‍ തയാറായില്ല. അങ്ങനെയാണ് അവര്‍ വീണ്ടും ഹൈക്കോടതിയിലെത്തിയത്.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here