ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന് പെണ്‍കുഞ്ഞ്

Thu,Jun 21,2018


വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുഞ്ഞിനെ പ്രസവിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെജസീന്ത തന്നെ ലോകത്തെ അറിയിക്കുകയായിരുന്നു. ന്യൂസിലന്‍ഡിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയേഴുകാരിയായ ജസീന്ത. പദവിയിലിരിക്കെ കുഞ്ഞിനു ജന്മം നല്‍കിയ രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമാണ് അവര്‍.

ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഓക്ലന്‍ഡ് ആശുപത്രിയില്‍ തങ്ങളെ ശുശ്രൂഷിച്ച ടീമിനു നന്ദി പറയുന്നു എന്നു പറഞ്ഞാണ് ജസീന്ത കുഞ്ഞിനും പങ്കാളിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ടിവി അവതാരകനായ ക്ലാര്‍ക് ഗേഫോര്‍ഡ് ആണ് ജസീന്തയുടെ ജീവിത പങ്കാളി.

അടുത്ത ആറാഴ്ചത്തേക്ക് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് ആണ് താത്കാലിക പ്രധാനമന്ത്രി. ഗര്‍ഭിണിയായിരുന്നപ്പോഴും ജസീന്ത ഓഫീസ് കാര്യങ്ങളില്‍ വ്യാപൃതയായിരുന്നു. പ്രസവാനന്തരശുശ്രൂഷ കഴിഞ്ഞ് ഓഗസ്‌റ്റോടെ അവര്‍ ഔദ്യോഗിക ജീവിതം പുനരാരംഭിക്കും.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here