ര​ണ്ടു നൂ​റ്റാ​ണ്ടു മു​മ്പ് വാ​ട്ട​ർ ലൂ​വിൽ വീ​ണ നെപ്പോളിയന്റെ തൊ​പ്പി​ക്ക്​ നാ​ലു ല​ക്ഷം ഡോ​ള​ർ

Wed,Jun 20,2018


പാ​രി​സ്​: ര​ണ്ടു നൂ​റ്റാ​ണ്ടു മു​മ്പ്​ നെപ്പോളിയന്റെ ത​ല​യി​ൽ​നി​ന്ന്​ വാ​ട്ട​ർ​ലൂ യു​ദ്ധ​ഭൂ​മി​യി​ൽ വീ​ണു​പോ​യ തൊ​പ്പി നാ​ലു ല​ക്ഷം ഡോ​ള​റി​ന്​ ലേ​ല​ത്തി​ൽ വി​റ്റു. മു​ൻ ഫ്ര​ഞ്ച്​ ച​ക്ര​വ​ർ​ത്തി​യു​ടെ തൊ​പ്പി സ്വ​ന്ത​മാ​ക്കാ​ൻ കൊ​തി​ച്ച്​ ലോ​ക​ത്തി​​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഉ​ന്ന​ത​ർ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും യൂ​റോ​പ്പി​ൽ​നി​ന്നു​ള്ള ഒ​രു വ്യ​ക്​​തി​ക്കാ​ണ്​ അ​ത്​ നേ​ടാ​നാ​യ​ത്. എ​ന്നാ​ൽ, ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ര​സ്യ​മാ​ക്കി​യി​ട്ടി​ല്ല.

1799നും 1815​നും ഇ​ട​ക്കു​ള്ള ഭ​ര​ണ​കാ​ല​യ​ള​വി​ൽ സൈ​നി​ക വ​സ്​​ത്ര​ത്തി​നൊ​പ്പം നെ​പ്പോ​ളി​യ​ൻ അ​ണി​ഞ്ഞി​രു​ന്ന​തെ​ന്ന്​ ക​രു​തു​ന്ന ര​ണ്ട്​ അ​രി​കു​ക​ൾ ഉ​ള്ള തൊ​പ്പി​യാ​ണ്​ ഇ​ത്. നെ​പ്പോ​ളി​യ​ന്​ ഇ​ത്ത​ര​ത്തി​ലു​ള്ള 120തോ​ളം തൊ​പ്പി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​തി​ൽ 19 എ​ണ്ണം മാ​ത്ര​മാ​ണ്​ അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്നും അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും മ്യൂ​സി​യ​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. 2014ൽ ​ന​ട​ന്ന ലേ​ല​ത്തി​ൽ ഇ​തി​ൽ ഒ​രെ​ണ്ണം ദ​ക്ഷി​ണ കൊ​റി​യ​ൻ വ്യ​വ​സാ​യി 20 ല​ക്ഷം ഡോ​ള​ർ ന​ൽ​കി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. മൊ​ണോ​കോ രാ​ജ​കു​ടും​ബ​ത്തിന്റെ ശേ​ഖ​ര​ത്തി​ൽ ഉ​ള്ള​താ​ണ് ​ഇ​പ്പോ​ൾ ലേ​ല​ത്തി​ൽ പോ​യ തൊ​പ്പി.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here