" />

ഫാമിലി സെപ്പറേഷന്‍ പോളിസിയെക്കുറിച്ചുള്ള വാര്‍ത്ത വായിക്കുന്നതിനിടെ എംഎസ്എന്‍ബിസിയിലെ അവതാരക പൊട്ടിക്കരഞ്ഞു-വീഡിയോ

Wed,Jun 20,2018


ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടയില്‍ തേങ്ങിക്കരഞ്ഞ വാര്‍ത്താ അവതാരകയുടെ വീഡിയോ വൈറലാകുന്നു. അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോ ആണ് വാര്‍ത്താ വായനക്കിടയില്‍ കരഞ്ഞത്. അതിര്‍ത്തി കടന്ന് അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ട്രമ്പ്‌ ഭരണകൂടത്തിന്റെ തീരുമാനവുമായി (ഫാമിലി സെപറേഷന്‍ പോളിസി) ബന്ധപ്പെട്ട വാര്‍ത്ത വായിക്കുന്നതിനിടയിലാണ് റേച്ചല്‍ വികാരാധീനയായത്.

അമേരിക്കയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും അവരുടെ കുട്ടികളെ പ്രത്യേക കന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നത് സംബന്ധിച്ച് അപ്പോള്‍ കിട്ടിയ വാര്‍ത്തയായിരുന്നു റേച്ചല്‍ വായിച്ചത്. എന്നാല്‍ മാതാപിതാക്കളില്‍നിന്ന് കുട്ടികളെ നിര്‍ബന്ധപൂര്‍വം വേര്‍പെടുത്തുന്നതായുള്ള വാര്‍ത്ത വായിച്ചു പൂര്‍ത്തിയാക്കാനാകാതെ അവര്‍ വിതുമ്പുപ്പോവുകയായിരുന്നു. തുടര്‍ന്ന് വാര്‍ത്തയുടെ വിശദാംശങ്ങള്‍ പറയാന്‍ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയും ചെയ്തു.

വാര്‍ത്താ വായനക്കിടയില്‍ സംഭവിച്ച പിഴവിന് മാപ്പു പറഞ്ഞുകൊണ്ട് പിന്നീട് അവര്‍ ട്വീറ്റ് ചെയ്തു. എന്തുസംഭവിച്ചാലും ചെയ്തുകൊണ്ടിരിക്കുന്ന ജോലി പൂര്‍ത്തിയാക്കേണ്ടത് തന്റെ ഉത്തവാദിത്വമായിരുന്നു എന്നും, എന്നാല്‍ പെട്ടെന്ന് ആ വാര്‍ത്ത കണ്ടപ്പോള്‍ ഒന്നും സംസാരിക്കാനാവാതെ പോയെന്നും അവര്‍ കുറിച്ചു. റേച്ചല്‍ മാഡോയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

അതിര്‍ത്തി കടന്ന് അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കുന്ന ട്രമ്പിന്റെ നയത്തിനെ കഴിഞ്ഞ ദിവസം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തലവന്‍ തള്ളിപ്പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് അമേരിക്ക പിന്‍മാറുകയും ചെയ്തിരുന്നു.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here