ലോകകപ്പ് ഫുട്‌ബോളില്‍ മെക്‌സിക്കോ ജര്‍മ്മനിയെ തോല്‍പിക്കാന്‍ കാരണം അമ്മൂമ്മ ടിവിയിലൂടെ നല്‍കിയ അനുഗ്രഹമാണെന്ന് ആരാധകര്‍

Tue,Jun 19,2018


ടെക്‌സാസ്: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ മെക്‌സിക്കോ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനിയെ തോല്‍പിക്കാന്‍ കാരണം ഒരു മുത്തശ്ശിയുടെ അനുഗ്രഹമാണെന്ന് വിശ്വസിക്കുകയാണ് ആരാധകര്‍. ടെക്‌സാസില്‍ താമസിക്കുന്ന എല്‍പാസോ എന്ന മെക്‌സിക്കന്‍ വംശജയാണ് നാട്ടില്‍ തന്റെ അമ്മൂമ്മ ടി.വിയിലൂടെ ഓരോ കളിക്കാരനേയും അനുഗ്രഹിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ദേശീയഗാനം ആലപിക്കുന്ന വേളയില്‍ ക്യാമറ ഓരോ കളിക്കാരന്റെയും മുഖം ഒപ്പിയെടുക്കുമ്പോള്‍ ഇവര്‍ അനുഗ്രഹാശിസ്സു കളായി വീട്ടില്‍ സജീവമായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതോടെ സംഭവം ആരാധകര്‍ ഏറ്റെടുത്തു. തങ്ങളുടെ ടീം ജയിക്കാന്‍ കാരണം ഈ അമ്മൂമ്മയുടെ അനുഗ്രഹമാണെന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഇവര്‍. കൊച്ചുമകളും ഇതുതന്നെ പറയുന്നു.

വരുന്ന ഓരോ കളിക്കും അനുഗ്രഹവുമായി റെഡിയാകാന്‍ അമ്മൂമ്മയോടെ അപേക്ഷിക്കുകയാണ് ഇപ്പോള്‍ മെക്‌സിക്കന്‍ ആരാധകര്‍.

Other News

  • അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ സ്വന്തം കാര്‍ നല്‍കി മന്ത്രി ഓട്ടോയില്‍ കയറിപോയി
  • കൊക്കൊകോള കഞ്ചാവ് ചേര്‍ത്ത പാനീയം പുറത്തിറക്കുന്നു!
  • വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചു; എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി
  • കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനിച്ച് തമിഴ്‌നാട്ടില്‍ മോഡിയുടെ ജന്മദിനാഘോഷം
  • തമിഴ്‌നാട്ടില്‍ യുവാവിന് കൂട്ടുകാര്‍ വിവാഹദിനത്തില്‍ സമ്മാനമായി നല്‍കിയത് പെട്രോള്‍
  • അവാര്‍ഡ് നിശക്കിടെ മദ്യപിച്ച് ലക്കുകെട്ടു; യുകെയിലെ സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരിച്ച് വിളിച്ചു
  • മ്യൂ​സി​യ​ത്തി​ൽ കൊ​ള്ള; പാ​റ്റ​ക​ളെ​യും ചി​ല​ന്തി​ക​ളെ​യും കാ​ണാ​താ​യി
  • സൗദി വനിതാ പൈലറ്റുകളെ തേടുന്നു: 24 മണിക്കൂറിനിടെ ലഭിച്ചത് 1000 അപേക്ഷകള്‍
  • വലിയ അളവില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബൈക്ക്, ലാപ്പ്‌ടോപ്, വാഷിങ് മെഷീന്‍, എസി തുടങ്ങിയവ വാഗ്ദാനം ചെയ്ത് പമ്പുടമകള്‍
  • കാണാതായ 312 രൂപയുടെ കോടതി ഫീസിനെ ചൊല്ലിയുള്ള കേസ് നീണ്ടത് 41 വര്‍ഷം; അനുകൂല വിധി വന്നപ്പോള്‍ പരാതിക്കാരി ഗംഗാദേവി ജീവിച്ചിരിപ്പില്ല
  • യു.പി.എസ്.സി വെബ്‌സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം
  • Write A Comment

     
    Reload Image
    Add code here