മാതാപിതാക്കള്‍ സാലഡ് വിളമ്പിയത് ഇഷ്ടപ്പെടാത്ത പന്ത്രണ്ടുകാരന്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍!

Sat,Jun 16,2018


അത്താഴത്തില്‍ മാതാപിതാക്കള്‍ തുടര്‍ച്ചയായി സാലഡ് വിളമ്പിയത് മക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മാതാപിതാക്കളുടെ നടപടിയില്‍ പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 911ല്‍ വിളിച്ച് പരാതിപ്പെട്ടു. പോലീസ് എത്താന്‍ വൈകിയതോടെ 'നിങ്ങള്‍ എപ്പോള്‍ വരും' എന്ന് ചോദിച്ച് വീണ്ടും വിളിയെത്തി. 12 കാരനാണ് മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.

ചൊവ്വാഴ്ച രാത്രി ടൊറന്റോയിലാണ് സംഭവം. . ഇഷ്ടമല്ലാത്ത സാലഡ് മാതാപിതാക്കള്‍ നല്‍കുന്നുവെന്നാണ് കുട്ടികള്‍ നോവ സ്‌കോട്ടിയ പോലീസിന് പരാതി നല്‍കിയത്. വീട്ടിലെത്തിയ പോലീസ് മാതാപിതാക്കളെ ധൈര്യപ്പെടുത്തുകയും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട സേവനം ദുരുപയോഗം ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിച്ചും മടങ്ങി.

അതീവ ഗുരുതരമായ വിഷയങ്ങളില്‍ അടിയന്തര സഹായത്തിന് വിളിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് 911 എന്ന നമ്പര്‍. പോലീസ്, അഗ്നിശമന സേന, ആംബുലന്‍സ് തുടങ്ങിയവയുടെ സേവനത്തിനാണ് ഈ നമ്പര്‍ ഏര്‍പ്പെടുത്തിയിരുക്കുന്നത്. ഇത് പൊതുജനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പോലീസിന്റെ പരാതി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയെന്ന് കാണിച്ച് ഒരു യുവതിയും, മകനൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ നല്‍കിയ പിസ്സയില്‍ പരാതി പറഞ്ഞ് മറ്റൊരു യുവതിയും 911ല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here