വച്ച് മാറാതിരിക്കാന്‍ മുഖം ആലേഖനം ചെയ്ത സ്യൂട്ട്‌കേസുകള്‍!

Mon,Jun 11,2018


ലണ്ടന്‍: സ്യൂട്ട് കേസിനും ഇപ്പോള്‍ മനുഷ്യമുഖം! അതെ, വിമാനതാവളങ്ങളിലെ കെറെസലില്‍ വച്ച് പരസ്പരം മാറാതിരിക്കാന്‍ സ്വന്തം മുഖം സ്യൂട്ട്‌കേസുകളില്‍ പതിപ്പിക്കുന്ന രീതി ഇപ്പോള്‍ തരംഗമാവുകയാണ്. വിമാനതാവളങ്ങളില്‍ ഉലാത്തുന്ന, കരയുകയും ചിരിക്കുകയും ചെയ്യുന്ന ഈ സ്യൂട്ട്‌കേസുകള്‍ ആദ്യം ശ്രദ്ധയില്‍ പെടുന്നത് പ്രമുഖ ബ്രോഡ്കാസ്റ്റര്‍ എമ്മ ഫ്രൂഡിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ്.ന്യൂയോര്‍ക്കിലേക്ക് പോയ ഭര്‍ത്താവ് റിച്ചാര്‍ഡിന്റെ പെട്ടിയില്‍ അവര്‍ സ്വന്തം മുഖം പതിപ്പിക്കുകയായിരുന്നു.

പിന്നീട് മധ്യവയസ്‌ക്കയായ യാത്രക്കാരി ഇത്തരമൊരു സ്യൂട്ട് കേസുമായി വരിയില്‍ നില്‍ക്കുന്ന ഫോട്ടോ വൈറലായി. ഇതോടെ ഹെഡ്‌കെയ്‌സുകളെ മാധ്യമങ്ങള്‍ ഏറ്റെടുത്തു.സ്മാര്‍ട്ട് ഫോണുകളിലും മറ്റുമുണ്ടായിരുന്നെങ്കിലും സ്യൂട്ട് കേസില്‍ ഈ രീതി പരീക്ഷിക്കുന്നത് ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Other News

 • മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു
 • നവരാത്രി ദിനത്തില്‍ ദേവീവിഗ്രഹം അണിയിച്ചൊരുക്കാന്‍ നാലരക്കോടിയുടെ സ്വര്‍ണവും രണ്ടരക്കോടിയുടെ നോട്ടുകളും!
 • നീളന്‍ മീശയും കിരീടവും; പുരാണത്തിലെ ജനക മഹാരാജാവായി കേന്ദ്ര മന്ത്രി
 • മോഡി മഹാ വിഷ്ണുവിന്റെ അവതാരമെന്ന് ബിജെപി നേതാവ്; ദേവന്മാർക്ക് അപമാനമെന്ന് കോണ്‍ഗ്രസ്‌
 • അനുയായികള്‍ നല്‍കിയ സ്വീകരണത്തിനിടെ ആനയിടഞ്ഞു, ഡെപ്യൂട്ടി സ്പീക്കര്‍ ആനപ്പുറത്തുനിന്നും വീണു-വീഡിയോ
 • റാണി ആനയുടെ എണ്‍പതാം പിറന്നാള്‍ കേക്ക് മുറിച്ചാഘോഷിച്ചു!
 • 73 ലക്ഷത്തിന് നീരവ് മോദി നല്‍കിയത് വ്യാജ വജ്രങ്ങള്‍; കാമുകി കൈവിട്ട കനേഡിയന്‍ സ്വദേശി വിഷാദരോഗിയായെന്ന് റിപ്പോര്‍ട്ട്
 • സര്‍ക്കാര്‍ ബസ് കുരങ്ങ് 'ഓടിച്ചു': ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍-വീഡിയോ
 • മിനസോട്ടയിലെ ഗില്‍ബര്‍ട്ട് നഗരത്തില്‍ പൂസായ പക്ഷികള്‍ നഗരവാസികളെ പരിഭ്രാന്തരാക്കി
 • ബെഡ്ഷീറ്റും ബ്ലാങ്കറ്റും അടിച്ചുമാറ്റുന്നു: ഇന്ത്യന്‍ റെയില്‍വേയ്ക്ക് നഷ്ടം 4000 കോടി രൂപ
 • സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന വിധിയ്ക്ക് പിന്നാലെ യുവതി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു യുവതി രംഗത്ത്‌
 • Write A Comment

   
  Reload Image
  Add code here