ഇനിയൊരു കെവിനും നീനുവും ഉണ്ടാകാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെ കമിതാക്കളെ സഹായിക്കാന്‍ ഒരു സംഘടന

Sat,Jun 09,2018


ഇനിയൊരു കെവിനും നീനുവും ഉണ്ടാകാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെ കമിതാക്കളെ സഹായിക്കാന്‍ കൊച്ചിയില്‍ സംഘടന രൂപം കൊണ്ടു.'മിത്രകുലം' എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ സന്ദേശം തന്നെ ''ഒന്നാകാന്‍ ഒന്നിക്കാം' എന്നാണ്.പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി കണ്ണീരണിയരുതെന്നാണ് ലക്ഷ്യം.സെന്ററുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവരുടെ തൊഴില്‍മേഖലയില്‍ ധാരാളം ജോലിസാധ്യതകളുണ്ട്. അത് ഇവര്‍ക്കായി പ്രയോജനപ്പെടുത്തുകയും തൊഴില്‍നേടിയെടുക്കാന്‍ സഹായിക്കുകയും പരാശ്രയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുന്നതിലൂടെ ഈ കൂട്ടായ്മ മറ്റൊരു തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഹ്യൂമന്‍ വെല്‍നസ് സ്റ്റഡിസെന്ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. വിവാഹിതരല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചുജീവിക്കാമെന്ന് ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവും കൂട്ടായ്മയ്ക്ക് പ്രേരകമായിട്ടുണ്ട്. ഒന്നാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടായാല്‍ അത് നിയമപരമായിത്തന്നെ നീക്കാന്‍ സഹായിക്കും. രണ്ടുപേരുടെ ജീവിതത്തെയും സമൂഹത്തെയും ബാധിക്കുന്നതെന്ന നിലയില്‍ വളരെ ഗൗരവമായാണ് ഇതിനെ സമീപിക്കുന്നത്. പ്രണയിക്കുന്നവര്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കും പ്രണയം അന്വേഷിക്കുന്നവര്‍ക്കും പ്രണയത്തിന് കൈത്താങ്ങും നിയമസഹായവും ആവശ്യമുള്ളവര്‍ക്കും വേണ്ടിയാണ് ഈ യത്നം. എല്ലാ നാലാമത്തെ ഞായറാഴ്ചയും മിത്രകുലത്തില്‍ ഈ കൂട്ടായ്മ ചേരും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 94474 98430.

Other News

 • നരേന്ദ്രമോഡിയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്താന്‍ തനിക്ക് സാധിക്കുമെന്ന് ട്രമ്പ് പറഞ്ഞതായി റിപ്പോര്‍ട്ട്‌
 • യുവാവിന്റെ ഉറക്കം കെടുത്തിയ അക്രമിയെ കസ്റ്റഡിയിലെടുക്കാനെത്തിയ ജര്‍മന്‍ പോലീസ് ഒരടിപോലും പൊക്കമില്ലാത്ത പ്രതിയെ കണ്ട് ഞെട്ടി
 • സിയാറ്റിലിൽ മെക്കാനിക്ക് വിമാനം തട്ടിയെടുത്ത് പറന്നു
 • ഐ.ക്യൂ​വി​ൽ ഐൻ​സ്​​റ്റൈ​നെ പി​ന്നി​ലാ​ക്കി മൂ​ന്നു വ​യ​സ്സു​കാ​രി
 • ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി ആഢംബര ജീവിതം നയിച്ചു വന്ന മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷത്തെ തടവ്
 • കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വച്ചിരുന്ന ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു!
 • 25 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച സ്രാവ് വര്‍ഗ്ഗത്തിന്റെ പല്ലുകള്‍ കണ്ടെടുത്തു!
 • കുളിപ്പിക്കുന്നതിനിടെ മൃതശരീരം എഴുന്നേറ്റിരുന്നു; കുളിപ്പിച്ച ഇമാം ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു
 • പ്രസിഡന്റ് ജിന്‍പിങ്ങിനോട് സാമ്യമുള്ള വിന്നികരടി കഥാപാത്രമായി എത്തുന്ന ചിത്രം ചൈനയില്‍ നിരോധിച്ചു
 • വ്യാഴത്തേക്കാള്‍ 13 മടങ്ങ് വലിപ്പമുള്ള അജ്ഞാതവസ്തുവിനെ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് കണ്ടെത്തി!
 • അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് ഒറ്റയാന്‍ ബോട്ടയാത്ര
 • Write A Comment

   
  Reload Image
  Add code here