ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയുടെ ട്രെയിൻ യാത്ര അനുസ്​മരിച്ച്​ സുഷമ സ്വരാജ്‌

Sat,Jun 09,2018


പീ​റ്റ​ർ​മാ​രി​റ്റ്​​സ്‌​ബ​ർ​ഗ്: ​ മ​ഹാ​ത്മാ ഗാ​ന്ധി​യെ ട്രെ​യി​നി​ൽ​നി​ന്നു പുറത്താക്കിയതിന്റെ 125ാം വാ​ർ​ഷി​കാ​നുസ്​മരണത്തി​ന്റെ ഭാ​ഗ​മാ​യി പെ​ൻ​ട്രി​ച്ച്​ മു​ത​ൽ പീ​റ്റ​ർ​മാ​രി​റ്റ്​​സ്ബ​ർ​ഗ്​ വ​രെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ട്രെ​യി​ൻ യാ​ത്ര ന​ട​ത്തി. ഗാ​ന്ധി​യും മ​ണ്ടേ​ല​യും അ​നീ​തി​ക്കും വി​വേ​ച​ന​ത്തി​നു​മെ​തി​രെ പോ​രാ​ടു​ന്ന​വ​ർ​ക്ക്​ എ​ന്നും ഒ​രു ആവേശമായി​രു​ന്നു​വെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.പ​ഞ്ച​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യതായിരുന്നു മന്ത്രി.

വി​വേ​ച​ന സ​ർ​ക്കാ​ർ നി​ല​നി​ന്നി​രു​ന്ന കാ​ല​ത്ത്​ ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യി ന​യ​ത​ന്ത്ര​പ​ര​മാ​യും അ​ല്ലാ​തെ​യും സ​ഹ​ക​രി​ക്കാ​തി​രു​ന്ന​തും 1993നു​ശേ​ഷം സ​മീ​പ​നം മാ​റി​യ​തു​മെ​ല്ലാം മ​ന്ത്രി ഒാ​ർ​മി​പ്പി​ച്ചു. ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ അ​വ​ർ അ​നു​സ്​​മ​രി​ച്ചു.

പീ​റ്റ​ർ​മാ​രി​റ്റ്​​സ്‌​ബ​ർ​ഗ് റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ 1893 ജൂ​ൺ ഏ​ഴി​നാ​ണ് വെ​ള്ള​ക്കാ​ർ​ക്കു മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്ന ഒന്നാം ക്ലാ​സ് തീ​വ​ണ്ടി​മു​റി​യി​ൽ​നി​ന്നു ഗാ​ന്ധി​ജി​യെ പു​റ​ത്താ​ക്കി​യ​ത്. നിരാഹാരസമരത്തിലേക്ക് ഗാന്ധിയെ നയിക്കാന്‍ ഈ സംഭവം കാരണമായി.

Other News

 • ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി 52750 കോടി രൂപ നീക്കിവെച്ച് അസിം പ്രേംജി
 • അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നു
 • ചൊവ്വയിൽ ആദ്യം കാലുകുത്തുക​ വനിതയെന്ന്​ നാസ
 • 1868 രൂപ ബാക്കി വാങ്ങാത്ത യാത്രക്കാരിയെ കണ്ടക്ടര്‍ പത്ത് ദിവസമായി കാത്തിരിക്കുന്നു
 • ആവശ്യക്കാരുടെ വീടുകളില്‍ ആരുമറിയാതെ പണം കൊണ്ടുവന്നു വയ്ക്കുന്ന 'വില്ലാറമിയേലിലെ റോബിന്‍ഹുഡി'നെ തേടി ഗ്രാമവാസികള്‍
 • സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്‌
 • കൈനോട്ടക്കാര്‍ 'കൈപ്പത്തി' ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി
 • ആട്ടിറച്ചിയെന്ന് കരുതി ബീഫ് കഴിച്ച ഇന്ത്യക്കാരന്‍ ശുദ്ധിക്രിയയ്ക്ക് നാട്ടിലെത്താന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് വിമാനക്കൂലി തേടുന്നു
 • വിവാഹവേദിയിലെ കുസൃതി ഇഷ്ടപ്പെട്ടില്ല: വരന്‍ വധുവിന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറല്‍
 • അമ്മ കുഞ്ഞിനെ മറന്നു, വിമാനം തിരിച്ചിറക്കി
 • ഒരു വോട്ടര്‍ മാത്രമുള്ള ബൂത്തില്‍ പോളിങ്ങിന് സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
 • Write A Comment

   
  Reload Image
  Add code here