വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചോരക്കുഞ്ഞിനെ മുലയൂട്ടിയ ബെംഗളുരുവിലെ പോലീസുകാരിക്ക് അഭിനന്ദന പ്രവാഹം

Tue,Jun 05,2018


ബെംഗളുരു: ഉപേക്ഷിക്കപ്പെട്ട നിലയില്‍ വഴിയരികില്‍ നിന്ന് പോലീസ് കണ്ടെത്തിയ നവജാത ശിശുവിന് പാലൂട്ടിയത് മാതൃത്വത്തിന്റെ നന്മ വറ്റാത്ത പോലീസുകാരി.
ബെംഗളുരുവിലെ പോലീസ് സ്‌റ്റേഷനില്‍ വിശന്നുകരയുന്ന കുഞ്ഞിനെ കണ്ട് മനമുരുകിയ അര്‍ച്ചനയെന്ന പോലീസുകാരിയാണ് സ്വന്തം കുഞ്ഞിനെയെന്നപോലെ അവനെ മാറോട് ചേര്‍ത്ത് പാലൂട്ടിയത്. ബെംഗളുരു പോലീസ് അവരുടെ ഫെയ്‌സ് ബുക്കുപേജിലൂടെയാണ് ഈ വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവിട്ടത്. ഇതോടെ അര്‍ച്ചന സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയും അര്‍ച്ചനയെ അഭിനന്ദിച്ച് വാര്‍ത്ത നല്‍കി.
ബെംഗളുരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നാഗേഷിനാണ് മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആണ്‍ കുഞ്ഞിനെ വഴിയില്‍ നിന്നു കിട്ടിയത്. നേരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോളാണ് വിശന്നു കരഞ്ഞ കുഞ്ഞിന് മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മകൂടിയായ അര്‍ച്ചന സ്വന്തം മാതൃത്വം ചുരത്തി നല്‍കിയത്. പ്രസവാവധി കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് അര്‍ച്ചന ജോലിയില്‍ തിരികെ പ്രവേശിച്ചത്.
ബെംഗളുരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപമുള്ള നിര്‍മാണ സ്ഥലത്തുനിന്നാണ് അസി. എസ്.ഐ നാഗേഷിന് പ്രസവിച്ചിട്ട് അധിക നേരമാകാത്ത ചോരക്കുഞ്ഞിനെ ലഭിച്ചത്. പൊക്കിള്‍ കൊടി മുറിച്ചുമാറ്റാതെ കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു. കുഞ്ഞിനെ നാഗേഷ് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് അപകടമൊന്നുമില്ല എന്നുറപ്പാക്കി.
തുടര്‍ന്നാണ് സ്റ്റേഷനില്‍ കൊണ്ടുവന്നത്. കുഞ്ഞ് കരഞ്ഞപ്പോള്‍ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അര്‍ച്ചന അതിനെ എടുത്ത് മുലയൂട്ടുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കണ്ടുനില്‍ക്കാനായില്ലെന്നും സ്വന്തം കുഞ്ഞ് കരയുന്നതുപോലെ തോന്നിയെന്നും അര്‍ച്ചന പറഞ്ഞു.
എന്തായാലും സംഭവം വാര്‍ത്തകളില്‍ നിറഞ്ഞതോടെ അര്‍ച്ചനയേയും നാഗേഷിനെയും അഭിനന്ദനങ്ങള്‍കൊണ്ടു മൂടുകയാണ് ലോകം.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here