സൈനിക ശക്തി പ്രകടനമില്ല; കലാപരിപാടികളൊരുക്കി ഉത്തരകൊറിയന്‍ സ്ഥാപക നേതാവിന്റെ ജന്മദിനാഘോഷം!

Tue,Apr 17,2018


സിയോള്‍: പതിവില്‍ നിന്നും വിരുദ്ധമായി, സൈനിക ശക്തി വിളിച്ചോതുന്ന പരേഡുകളും വന്‍ ആയുധശേഖരങ്ങളുടെ പ്രദര്‍ശനവുമില്ലാതെ ഉത്തരകൊറിയയില്‍ രാഷ്ട്രപിതാവിന്റെ ജന്മദിനാഘോഷം. സൂര്യദിനം എന്ന് വിളിക്കപ്പെടുന്ന, നോര്‍ത്ത് കൊറിയന്‍, കിം വശ സ്ഥാപകനായ പരേതന്‍ കിം സുഗിന്റെ ജന്മദിനം, ചൈനീസ് കലാകാരന്മാരുടെ ബാലെ ആസ്വദിച്ചാണ് നിലവിലെ ഏകാധിപതി കിം ജോങ് ഉന്‍ ആഘോഷിച്ചത്. പത്‌നിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇരുവരും ബാലെ ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടിട്ടുണ്ട്.

ദീര്‍ഘനാളത്തെ സംഘര്‍ഷത്തിന് വിരാമമിട്ട് യു.എസ്, ദക്ഷിണകൊറിയ നേതാക്കളുമായി ചര്‍ച്ച തുടങ്ങാനിരിക്കെയാണ് കിം ജോങ് ഉന്‍ സൈനിക, ആയുധ ശക്തി പ്രകടനമില്ലാതെ സൂര്യദിനം ആഘോഷിച്ചത്. ഇത് അടുത്തുനടത്തിയ ചൈനീസ് സന്ദര്‍ശനത്തില്‍ ഉരുത്തിരിഞ്ഞ ആശയമാണെന്നാണ് കരുതുന്നത്.

കഴിഞ്ഞവര്‍ഷം വന്‍ സൈനിക പരേഡിനോടൊപ്പം തനതു ബാലിസ്റ്റിക്ക് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സൂര്യദിനം ആഘോഷിച്ചത്. ഇത് യു.എസ്,ജപ്പാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങളെ പ്രകോപിപ്പിക്കുകയും അന്താരാഷ്ട്ര ബന്ധങ്ങള്‍ വഷളാക്കുകയും ചെയ്തിരുന്നു.

Other News

 • അമ്മയും മകളും ഓരേ വിമാനത്തില്‍ തന്നെ പൈലറ്റുമാരായി!
 • വിവാഹവേദിയില്‍ അപ്രതീക്ഷിതമായി പ്രധാനമന്ത്രി, അമ്പരന്ന് വധൂവരന്മാര്‍!
 • ജര്‍മ്മനിയിലെ കൊളോണില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ ഏരിയല്‍ ബോംബ് കണ്ടെത്തി; 1200 പേരെ ഒഴിപ്പിച്ചു
 • മനുഷ്യരെപ്പോലെയുള്ള കൂണുകളെ കണ്ടെത്തി!
 • പറഞ്ഞ തുക മാത്രം പിന്‍വലിച്ച് എടിഎമ്മും റസീറ്റും തിരികെ നല്‍കി ഭിക്ഷക്കാരന്‍!
 • ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി 52750 കോടി രൂപ നീക്കിവെച്ച് അസിം പ്രേംജി
 • അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നു
 • ചൊവ്വയിൽ ആദ്യം കാലുകുത്തുക​ വനിതയെന്ന്​ നാസ
 • 1868 രൂപ ബാക്കി വാങ്ങാത്ത യാത്രക്കാരിയെ കണ്ടക്ടര്‍ പത്ത് ദിവസമായി കാത്തിരിക്കുന്നു
 • ആവശ്യക്കാരുടെ വീടുകളില്‍ ആരുമറിയാതെ പണം കൊണ്ടുവന്നു വയ്ക്കുന്ന 'വില്ലാറമിയേലിലെ റോബിന്‍ഹുഡി'നെ തേടി ഗ്രാമവാസികള്‍
 • സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്‌
 • Write A Comment

   
  Reload Image
  Add code here