Can't Select Database

ആത്മഹത്യ ചെയ്യാന്‍ യന്ത്രം!

Tue,Apr 17,2018


ആത്മഹത്യ ചെയ്യാന്‍ സഹായിക്കുന്ന യന്ത്രം വികസിപ്പിച്ചത് വിവാദമായി. ദയാവധത്തിന് വേണ്ടി വാദിക്കുന്ന ഡോ.ഡെത്ത് എന്നറിയപ്പെടുന്ന ഫിലിപ്പ് നിട്ഷ്‌ക്കെയാണ് യന്ത്രം രൂപപ്പെടുത്തിയത്. 70 കാരനായ ഇദ്ദേഹം ഓസ്‌ട്രേലിയന്‍ പൗരനാണ്.

സാര്‍ക്കോ എന്ന് പേരിട്ടിരിക്കുന്ന യന്ത്രത്തില്‍ കയറി ബട്ടന്‍ ഞെക്കേണ്ട താമസം അതിനുള്ളില്‍ നൈട്രജന്‍ നിറയും. ഒരു മിനുറ്റിനുള്ളില്‍ ബോധവും അഞ്ച് മിനിറ്റിനുള്ളില്‍ ജീവനും നഷ്ടപ്പെടും. ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന ഫ്യൂനെറല്‍ ഫെസ്റ്റില്‍ ഉപകരണം പ്രദര്‍ശിപ്പിക്കാനും ആളുകള്‍ക്ക് അതിനുള്ളില്‍ കയറാനും അവസരമൊരുക്കുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. മരണ ശേഷം യന്ത്രം ശവപ്പെട്ടിയായും ഉപയോഗിക്കാം.

അതേസമയം യന്ത്രത്തിന്റെ കണ്ടുപിടിത്തം ആത്മഹത്യ പ്രോത്സാഹിപ്പിക്കാനുള്ള കിരാത നടപടിയാണെന്ന് ആരോപിച്ച് ദയാവധത്തിനെ എതിര്‍ക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Other News

  • ലൈംഗികവൃത്തിയില്‍ മൂന്നുവര്‍ഷം തൊഴില്‍ പരിചയമുള്ളവര്‍ക്ക് കുടിയേറാമെന്ന് ന്യൂസീലന്‍ഡ്
  • ഇന്ത്യയിലെ ആദായനികുതി വകുപ്പ് തപാല്‍ ഒഴിവാക്കി ഇ-മെയിലില്‍ കത്തിടപാടുകള്‍ നടത്തി; ലാഭം 1000 കോടി
  • മഹാഭാരത കാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിപ്ലവ്‌!
  • സന്ന്യാസം സ്വീകരിക്കാന്‍ 100 കോടിയുടെ ബിസിനസ് സാമ്രാജ്യം വേണ്ടെന്നുവച്ചു
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ജോലി വാഗ്ദാനവുമായി ട്രൂബില്‍
  • ജാവാ തീരത്ത് സമുദ്ര ജീവ ശാസ്ത്രകാരന്മാര്‍ ഒരു ഡസനോളം പുതിയ സമുദ്ര ജീവികളെ കണ്ടെത്തി
  • വദന സുരതം ആവര്‍ത്തിച്ചാല്‍ നിയമം മൂലം നിരോധിക്കുമെന്ന് ഉഗാണ്ടന്‍ പ്രസിഡന്റ് യൊവേരി മുസ് വേനി; വിദേശികളെ അനുകരിക്കരുത്, വായ ആഹാരം കഴിക്കാനുള്ളതാണെന്നും താക്കീത്
  • സൈനിക ശക്തി പ്രകടനമില്ല; കലാപരിപാടികളൊരുക്കി ഉത്തരകൊറിയന്‍ സ്ഥാപക നേതാവിന്റെ ജന്മദിനാഘോഷം!
  • വാക്കുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന പേനയുടെ കണ്ടുപിടിത്തവുമായി കശ്മീരില്‍ നിന്ന് മുസാഫര്‍ അഹമ്മദ് എന്ന ഒമ്പതുകാരന്‍
  • സ്വര്‍ണഭൂഷിതനായി ഒരുവരന്‍ !
  • Write A Comment

     
    Reload Image
    Add code here