വാക്കുകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന പേനയുടെ കണ്ടുപിടിത്തവുമായി കശ്മീരില്‍ നിന്ന് മുസാഫര്‍ അഹമ്മദ് എന്ന ഒമ്പതുകാരന്‍

Mon,Apr 16,2018


ശ്രീനഗര്‍: മോശം വാര്‍ത്തകളുടെ കുത്തൊഴുക്കുള്ള കശ്മീരില്‍ നിന്ന് വിസ്മയവും സന്തോഷവും ജനിപ്പിക്കുന്ന വാര്‍ത്തയുമായി ഒമ്പതു വയസുകാരന്റെ കണ്ടുപിടിത്തം.
പേപ്പറില്‍ എഴുതുന്ന വാക്കുകള്‍ കൃത്യമായി എണ്ണി തിട്ടപ്പെടുത്താന്‍ കഴിയുന്ന പേനയുടെ കണ്ടുപിടിത്തം നടത്തിയ മുസാഫര്‍ അഹമ്മദ് എന്ന ബാലനാണ് വി്‌സമയ താരമായത്. കശ്മീരിലെ ഗുരസ് താഴ്‌വരയിലാണ് മുസാഫര്‍ അഹമ്മദിന്റെ താമസം.
വാക്കുകളുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ ഇത്തരമൊരു പേനയെ കുറിച്ച് ചിന്തിച്ചതെന്ന് മുസാഫര്‍ പറയുന്നു. ''അവസാന പരീക്ഷയില്‍ കുറച്ച് വാക്കുകള്‍ മാത്രം എഴുതിയതിനാല്‍ എനിക്ക് വളരെ കുറച്ച് മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. അന്ന് തൊട്ട് ഞാന്‍ വാക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്ന പേന കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു''- മുസാഫര്‍ കൂട്ടിച്ചേര്‍ത്തു.
ഉപന്യാസങ്ങളോ മറ്റ് വലിയ ഉത്തരങ്ങളോ എഴുതേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഈ പേന കുട്ടികളെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മെയ് മുതല്‍ പേന മാര്‍ക്കറ്റില്‍ ലഭിക്കുമെന്ന് മുസാഫര്‍ പറഞ്ഞു.പേനയുടെ പുറകില്‍ ഒരു കെയ്സ് ഘടിപ്പിച്ചിട്ടുണ്ട്.
പേന ഉപയോഗിച്ച് ആരെങ്കിലും എഴുതാന്‍ തുടങ്ങിയാല്‍ വാക്കുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ തുടങ്ങും. പേനയില്‍ ഘടിപ്പിച്ചിട്ടുള്ള എല്‍സിഡി മോണിറ്ററില്‍ അത് വാക്കുകളുടെ എണ്ണം എഴുതിക്കാണിക്കും. മെസേജ് വഴി ഒരു മൊബൈല്‍ ഫോണിലേക്കും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്- മുസാഫര്‍ പറഞ്ഞു.
രാഷ്ട്രപതി ഭവനിലെ സയന്‍സ് ആന്റ് ടെക്നോളജി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പേനയുടെ ആദ്യമാതൃക പ്രദര്‍ശിപ്പിച്ചപ്പോള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുസാഫറിനെ അഭിനന്ദിക്കുകയും ചെയ്തു.

Other News

  • ക്രിക്കറ്റ് മത്സരത്തിനിടയില്‍ ഗാലറിയില്‍ യുവാവ് പ്രണായാഭ്യര്‍ത്ഥന നടത്തുന്ന രംഗം വൈറലായി
  • റോഡ് നിര്‍മാണത്തിന് ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയത് സ്വര്‍ണനാണയങ്ങള്‍ നിറച്ച കുടം
  • പ്രണയത്തിന് സംരക്ഷണമൊരുക്കാൻ കേരളത്തിൽ പ്രണയസേന
  • തൂപ്പുകാരിയുടെ യാത്രയയപ്പിനെത്തിയത് കളക്ടറും ഡോക്ടറും എന്‍ജിനിയറും; അമ്പരന്നു നിന്ന സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അഭിമാനത്തോടെ നിറകണ്ണുകളുമായി സുമിത്രാ ദേവി
  • ന്യൂ ഷെപ്പേര്‍ഡില്‍ ബഹിരാകാശ യാത്ര; ടിക്കറ്റൊന്നിന് വില 2 ലക്ഷം ഡോളര്‍!
  • ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്റ്റീവ് സ്മിത്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍; ബഹുമാനപുരസ്‌ക്കരം ലോകറാങ്കിംഗില്‍ ഒന്നാംസ്ഥാനവും നല്‍കി
  • ട്രാവിസ് പാസ്ട്രാന ബൈക്കില്‍ 16 ബസിന് മുകളിലൂടെ പറന്നത് റെക്കോര്‍ഡ് ബുക്കിലേക്ക്....
  • അറനൂറ് കിലോ ഭാരമുള്ള ഭീമന്‍ മുതലയെ പിടികൂടി
  • ഉഗാണ്ടന്‍ ഭാര്യമാര്‍ ലൈംഗികതയ്ക്ക് ഭര്‍ത്താക്കന്മാരില്‍ നിന്ന് പണം വാങ്ങുന്നതായി റിപ്പോര്‍ട്ട്!
  • ലോകകപ്പ് തോല്‍വി: ബ്രസീല്‍ ആരാധകരെ ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
  • യൂണിഫോമില്‍ പരിഷ്‌കാരം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദളും; ഇനി വെള്ള പാന്റിന് പകരം ജീന്‍സ്
  • Write A Comment

     
    Reload Image
    Add code here