സ്വര്‍ണഭൂഷിതനായി ഒരുവരന്‍ !

Sun,Apr 15,2018


ന്യൂഡല്‍ഹി: പാകിസ്ഥാ നിലെ ലാഹോറില്‍ ഒരു ബിസിനസ്സുകാരന്‍ തന്റെ വിവാഹസല്‍ക്കാരത്തിന് എത്തിയത് സ്വര്‍ണഭൂഷിതനായി. സ്വര്‍ണത്തില്‍ തീര്‍ത്ത സ്യൂട്ട്, സ്വര്‍ണത്തരികള്‍ നിറഞ്ഞ ടൈ, ഇതിനെല്ലാം പുറമെ അണിഞ്ഞ ഷൂസുവരെ സ്വര്‍ണം കൊണ്ടുണ്ടാക്കിയതായിരുന്നു. സ്യൂട്ടിന് മാത്രം ഏകദേശം 63,000 പാകിസ്ഥാ നി രൂപ വിലയായി. ഷൂസ് നിര്‍മ്മിച്ചത് 320 ഗ്രാം സ്വര്‍ണം ഉപയോഗിച്ചായിരുന്നു. ഇതിന് മാത്രം 17 ലക്ഷം ചിലവിട്ടു. ആകെമൊത്തം സ്വര്‍ണാഭൂഷിതനാകാന്‍ മുടക്കിയത് 25 ലക്ഷം രൂപയാണ്. സ്വര്‍ണ ഷൂസ് അണിയണമെന്നാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നത്. സാധാരണ കഴുത്തിലാണ് ഏവരും സ്വര്‍ണം ആഭരണമായി ഇടുക. സമ്പത്ത് എന്നത് കാലിന് ചുവട്ടിലെ ചെളിക്ക് സമമാണ് എന്ന് ബോധ്യപ്പെടുത്താനാണ് ഞാന്‍ ഇത് കാലില്‍ അണിഞ്ഞതെന്ന് വരന്‍ പറയുന്നു. സല്‍ക്കാരത്തിന് വരനെത്തിയത് നിരവധി സുരക്ഷാ ജീവനക്കാരുടെ അകമ്പടിയിലായിരുന്നു

Other News

  • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
  • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
  • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
  • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
  • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
  • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
  • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
  • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
  • ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌
  • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
  • ഉടമസ്ഥ മരിച്ച ദു:ഖം മൂലം ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് പോയ വളര്‍ത്തുനായയെ 1100 മൈല്‍ അകലെ കണ്ടെത്തി
  • Write A Comment

     
    Reload Image
    Add code here