ഉറങ്ങി എണീറ്റപ്പോള്‍ ഗ്രാമവാസികളെല്ലാം കോടീശ്വരന്മാരായി!

Mon,Feb 12,2018


അനുഭവിക്കുന്നതെല്ലാം സ്വപ്‌നമാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാതെ അരുണാചല്‍ പ്രദേശിലെ ബോംജ ഗ്രാമ നിവാസികള്‍ പരസ്പരം നുള്ളി നോക്കുകയാണ്. അവര്‍ അങ്ങിനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒന്നുറങ്ങി ഉണര്‍ന്നപ്പോള്‍ ഗ്രാമവാസികളായ 259 പേര്‍ക്കും ഒരു കോടി രൂപയിലധികമാണ് കിട്ടിയത്. 6.73 കോടി രൂപ വരെ കിട്ടിയ കുടുംബവും ഇതിലുണ്ട്. ഒറ്റരാത്രി കൊണ്ട് ഈ ഗ്രാമത്തിലേയ്ക്ക് എത്തിയതു നാല്‍പ്പതു കോടി എണ്‍പതു ലക്ഷത്തി മുപ്പത്തിയെട്ടായിരത്തി നാനൂറു രൂപയാണ്. ഇവരുടെ 200.056 ഏക്കര്‍ ഭൂമി ഏറ്റെടുത്തതിനുള്ള പ്രതിഫലം പ്രതിരോധ മന്ത്രാലയം വിതരണം ചെയ്തതതോടെയാണു എല്ലാ കുടുംബവും കോടികളുടെ ഉടമകളായത്. തവാങ്ങ് ഗാരിസോണിന്റെ യൂണിറ്റ് സ്ഥാപിക്കുന്നതിനാണു പ്രതിരോധമന്ത്രാലയം സ്ഥലം ഏറ്റെടുത്തത്. ഇതോടെ ഏഷ്യയിലെ ഏറ്റവും സമ്പന്നരായ ഗ്രാമമായി മാറി ഇന്നു ബോംജ. ഇതിനു മുമ്പ് ഗുജറാത്ത് കച്ചിലെ മഥാപൂരായായിരുന്നു ഇന്ത്യയിലെ അതിസമ്പന്ന ഗ്രാമം. ഇതോടെ ഏറ്റവും അടുത്ത പട്ടണത്തില്‍ എത്താന്‍ പോലും 25 കി ലോമീറ്റര്‍ കാല്‍നടയായോ സൈനിക വാഹനങ്ങളിലോ യാത്ര ചെയ്തിരുന്ന ഗ്രാമവാസികള്‍ ഇപ്പോള്‍ വാഹനത്തിലാണ് യാത്ര ചെയ്യുന്നത്.

Other News

  • നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം, പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നല്‍കിയത് 1.49 ലക്ഷത്തിന്റെ ബില്ല്
  • ബഹിരാകാശത്ത് എത്തിച്ച ടെസ്‌ല കാര്‍ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ നേരിയ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍
  • യുവതി പുരുഷനായി വേഷംമാറി രണ്ട് സ്ത്രീകളെ വിവാഹം ചെയ്തു
  • ചൊവ്വയിലേക്കുള്ള യാത്രാമധ്യേ ബഹിരാകാശത്ത് വച്ച് ലക്ഷ്യം തെറ്റിയ ടെസ്ലയുടെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ കണ്ടെത്തി
  • പ്രപ്പോസല്‍ ചടങ്ങില്‍ കാമുകനും കാമുകിയും അതിഥികളും നഗ്നരായി!
  • സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന തായ്‌ലാന്‍ഡിലെ ബുദ്ധ സന്യാസിയുടെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി
  • സ്ത്രീവേഷം കെട്ടിയ യുവാവ് മിസ്സ്.കസാക്കിസ്ഥാന്‍ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തി!
  • കാടിറങ്ങി ഫാം ഹൗസിലെത്തിയ ഭീകരന്‍ കടുവയെ പിടിക്കാന്‍ പോയ സ്‌കോട്ടിഷ് പോലീസിന് ഒടുവില്‍ സംഭവിച്ചത് ..
  • ദേവീവിഗ്രഹത്തെ ചുരിദാര്‍ ഉടുപ്പിച്ച പൂജാരിക്കും പിതാവിനും ഭക്തര്‍ നല്‍കിയത് എട്ടിന്റെ പണി
  • മേല്‍ക്കൂര തകര്‍ത്ത് വീടിനുള്ളിലേക്കു വീണ കാട്ടുപോത്തിനെ നാട്ടുകാര്‍ 'ബന്ദി'യാക്കി
  • Write A Comment

     
    Reload Image
    Add code here