" />

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന തായ്‌ലാന്‍ഡിലെ ബുദ്ധ സന്യാസിയുടെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി

Fri,Feb 09,2018


സുഫാബുരി: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
തായ്ലന്‍ഡിലെ സുഫാബുരിയിലാണ് 49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന ബുദ്ധ സന്യാസി അടിവസ്ത്രം മോഷ്ടിച്ച് കുടുങ്ങിയത്.
വീടിനു പുറത്ത് ഉണക്കാനിടുന്ന സ്ത്രീയുടെ അടിവസ്ത്രങ്ങള്‍ പതിവായി മോഷണം പോകുന്നതായി പരാതിപ്പെട്ടതിനെതുടര്‍ന്ന് കള്ളനെ പിടിക്കാന്‍ കിട്ടിസാക് എന്നു പേരുള്ള ഭര്‍ത്താവാണ് വീടിനു പുറത്ത് സിസിടിവി ക്യാമറ സ്ഥാപിച്ചത്.
ക്യാമറയില്‍ കൃത്യമായി കള്ളന്‍ കുടുങ്ങുകയും ചെയ്തു. വീണ്ടും വസ്ത്രങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്ന് കിട്ടിസാക് പറയുന്നു.
കാഷായ വസ്ത്രധാരിയായ സന്യാസി പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് സഞ്ചിയിലാക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. പിന്നീട് വലിയ തമാശയാണ് തോന്നിയത്. ഇത് പ്രശ്നമാക്കണമെന്ന് കരുതിയിട്ടില്ലെന്നും വീട്ടുകാരന്‍ പറഞ്ഞു.
'ഈ അടിവസ്ത്രങ്ങള്‍ ഏറെ വിലയുളളത് ഒന്നുമല്ല. എന്റെ ഭാര്യയ്ക്ക് വേറെയും വാങ്ങാന്‍ കഴിയും. എന്നാല്‍ അവള്‍ക്ക് ഏറെ ഇഷ്ടമുളള അടിവസ്ത്രവും മോഷണം പോയിരുന്നു', സ്വര്‍ണക്കട ഉടമയായ കിട്ടിസാക്ക് പറഞ്ഞു.
എന്നാല്‍ സിസിടിവിയില്‍ കുടുങ്ങിയ സന്യാസിയുടെ ദൃശ്യങ്ങള്‍ തായ്‌ലന്‍ഡില്‍ വൈറലായി മാറിയിട്ടുണ്ട്.
അതേസമയം അടിവസ്ത്രം മോഷ്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി.
സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് മഠാധിപതി സന്യാസിക്കെതിരെ നടപടിയെടുത്തത്.

Other News

  • നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം, പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നല്‍കിയത് 1.49 ലക്ഷത്തിന്റെ ബില്ല്
  • ബഹിരാകാശത്ത് എത്തിച്ച ടെസ്‌ല കാര്‍ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ നേരിയ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍
  • യുവതി പുരുഷനായി വേഷംമാറി രണ്ട് സ്ത്രീകളെ വിവാഹം ചെയ്തു
  • ചൊവ്വയിലേക്കുള്ള യാത്രാമധ്യേ ബഹിരാകാശത്ത് വച്ച് ലക്ഷ്യം തെറ്റിയ ടെസ്ലയുടെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ കണ്ടെത്തി
  • പ്രപ്പോസല്‍ ചടങ്ങില്‍ കാമുകനും കാമുകിയും അതിഥികളും നഗ്നരായി!
  • ഉറങ്ങി എണീറ്റപ്പോള്‍ ഗ്രാമവാസികളെല്ലാം കോടീശ്വരന്മാരായി!
  • സ്ത്രീവേഷം കെട്ടിയ യുവാവ് മിസ്സ്.കസാക്കിസ്ഥാന്‍ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തി!
  • കാടിറങ്ങി ഫാം ഹൗസിലെത്തിയ ഭീകരന്‍ കടുവയെ പിടിക്കാന്‍ പോയ സ്‌കോട്ടിഷ് പോലീസിന് ഒടുവില്‍ സംഭവിച്ചത് ..
  • ദേവീവിഗ്രഹത്തെ ചുരിദാര്‍ ഉടുപ്പിച്ച പൂജാരിക്കും പിതാവിനും ഭക്തര്‍ നല്‍കിയത് എട്ടിന്റെ പണി
  • മേല്‍ക്കൂര തകര്‍ത്ത് വീടിനുള്ളിലേക്കു വീണ കാട്ടുപോത്തിനെ നാട്ടുകാര്‍ 'ബന്ദി'യാക്കി
  • Write A Comment

     
    Reload Image
    Add code here