സ്ത്രീവേഷം കെട്ടിയ യുവാവ് മിസ്സ്.കസാക്കിസ്ഥാന്‍ മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തി!

Fri,Feb 09,2018


സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കേശഭാരം, നീലിമയാര്‍ന്ന കണ്ണുകള്‍, അന്നനട... അലീന അലീവയെന്ന സുന്ദരിയ്ക്ക് മാര്‍ക്കിടാന്‍ സൗന്ദര്യമത്സരത്തിലെ വിധികര്‍ത്താക്കള്‍ മത്സരിക്കുകയായിരുന്നു. ഒടുവില്‍ അലീന ആ രഹസ്യം വെളിപെടുത്തുമ്പോള്‍ ഞെട്ടിയത് വിധികര്‍ത്താക്കളും സംഘാടകരും മാത്രമല്ല പ്രണയത്തോടെ അവള്‍ക്ക് വേണ്ടി കയ്യടിച്ച ആയിരക്കണക്കിന് ആരാധകരുമായിരുന്നു. താന്‍ സ്ത്രീയല്ല, പുരുഷനാണ് എന്നതായിരുന്നു ആ രഹസ്യം.

ഇല്ലേ ഡ്യാഗിലേവ് എന്ന ഇരുപത്തിരണ്ടുകാരനാണ് യുവതിയായി വേഷം മാറി മിസ്. കസാക്കിസ്ഥാന്‍ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് ഫൈനല്‍ റൗണ്ടിലെത്തിയത്. സുഹൃത്തുക്കളോട് പന്തയം വച്ചാണ് താന്‍ ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് പിന്നീട് ഇല്ലേ വെളിപെടുത്തി. എല്ലാം കുറച്ച് കൂടിപോയെന്നും ആളുകളെ ഇനിയും പറ്റിക്കുന്നത് ശരിയല്ലെന്നും തനിക്ക് തോന്നിയെന്നാണ് ഡ്യാഗിലേവ് ഇതിനെക്കുറിച്ച് പറയുന്നത്.

വിധികര്‍ത്താക്കള്‍ മാത്രമല്ല, ഓണ്‍ലൈനിലൂടെ പഴയ സോവിയറ്റ് രാഷ്ട്രങ്ങളിലെ കോടിക്കണക്കിന് പേര്‍ അലീന എന്ന ഇല്ലേ ഡ്യാഗിലേവിന് വോട്ടു ചെയ്തു. ഇതു തന്നെയാണ് സത്യം വെളിപെടുത്താന്‍ ഇയാളെ പ്രേരിപ്പിച്ചതും.

Other News

 • ജാമിയ മിലയ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രണയിനിക്ക് ജന്മദിനാശംസ നേര്‍ന്നു
 • ബിസെഡ് (BZ): സൗരയൂഥത്തിലെ ആദ്യത്തെ കുടിയേറ്റക്കാരന്‍!
 • സ്റ്റേജിലേക്ക് നോട്ടുകളെറിഞ്ഞ് ആഘോഷം; ഗായകന് ലഭിച്ചത് 50 ലക്ഷം രൂപ
 • ഒന്നും വാങ്ങിയില്ലെങ്കിലും സ്റ്റാര്‍ബക്‌സ് കഫെയില്‍ ഇരുന്ന് സമയം ചെലവഴിക്കാം
 • ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്ത് ടെസ്‌ല; പാസഞ്ചര്‍ വിമാനം കെട്ടിവലിച്ചു
 • വിഷ്ണുവിന്റെ അവതാരമായതിനാല്‍ ജോലിക്ക് വരാനാകില്ലെന്ന് സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്‌
 • നഗ്ന സുന്ദരിയുടെ ചിത്രം ലേലത്തില്‍ വിറ്റുപോയത് 1067 കോടി രൂപയ്ക്ക്
 • ബോട്ടിനെ വലംവയ്ക്കുന്ന കൂറ്റന്‍ തിമിംഗലം
 • സിസേറിയന് നിമിഷങ്ങള്‍ക്കു മുമ്പ് ഗര്‍ഭിണിയുടെയും ഡോക്ടറുടെയും സൂപ്പര്‍ ഡാന്‍സ്
 • സ്ത്രീയാകാന്‍ കൊതിച്ച പുരുഷ മോഡല്‍ ശ്രമം പാതിവഴിയിലുപേക്ഷിച്ചു!
 • അതിഥികള്‍ സദ്യ 'കൊള്ളയടിച്ചു'; ലാലുപ്രസാദിന്റെ മകന്റെ വിവാഹം അലങ്കോലമായി
 • Write A Comment

   
  Reload Image
  Add code here