കാടിറങ്ങി ഫാം ഹൗസിലെത്തിയ ഭീകരന്‍ കടുവയെ പിടിക്കാന്‍ പോയ സ്‌കോട്ടിഷ് പോലീസിന് ഒടുവില്‍ സംഭവിച്ചത് ..

Thu,Feb 08,2018


ഹാട്ടന്‍(യുകെ): ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി സ്‌കോട്ട്‌ലാന്‍ഡ്‌സ് യാര്‍ഡ് അബെര്‍ദീന്‍ഷയര്‍ വടക്ക് കിഴക്കുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു.
ഫോണെടുത്ത പോലീസ് ഓഫീസര്‍ മറുതലയ്ക്കല്‍ ഒരാളുടെ പരിഭ്രാന്തമായശബ്ദമാണ് കേട്ടത്. അയാള്‍ പറഞ്ഞതിന്റെ ചുരുക്കം എന്തെന്നാല്‍ തന്റെ ഫാമില്‍ ഒരു കൂറ്റന്‍ കടുവ എവിടെനിന്നോ എത്തിയിരിക്കുന്നു.
സമീപത്തെ കാട്ടില്‍നിന്ന് ഇരതേടി എത്തിയതാകാമെന്നും എത്തിയ സ്ഥലത്തുനിന്ന് കടുവ എങ്ങോട്ടും പോകാതെ നിലയുറപ്പിച്ചിരിക്കുകയാണെന്നും കടുവയുടെ ആക്രമണം ഭയന്ന് എല്ലാവരും വാതിലുകള്‍ അടച്ച് ഫാംഹൗസില്‍തന്നെ കുടുങ്ങിപ്പോയെന്നുമാണ് അയാള്‍ പറഞ്ഞത്.
സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പോലീസുകാര്‍ ജാഗരൂകരായി. നിരവധി വാഹനങ്ങളിലായി വന്യജീവികളുടേതടക്കം ഏത് ആക്രമണവും നേരിടാന്‍ പരിശീലനം ലഭിച്ച സായുധരായ പോലീസുകാരുടെ ഒരു സംഘം ഫാമിലെത്തി വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചു.
വഴിതെറ്റി വന്നത് കടുവ ആണെന്നതിനാല്‍ ഒരു പക്ഷെ ഏതെങ്കിലും വന്യജീവി സങ്കേതത്തില്‍ നിന്നോ മൃഗശാലയില്‍നിന്നോ രക്ഷപ്പെട്ടെത്തിയതാണോ എന്നറിയാന്‍ സമീപത്തെ മൃഗശാല അധികൃതരെക്കൂടി പോലീസ് സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി.
എല്ലാ സജ്ജീകരണങ്ങളും പ്രത്യാക്രമണ സംവിധാനങ്ങളും തയ്യാറാക്കി 45 മിനിറ്റോളം ജാഗ്രതയോടെ പോലീസ് നിരീക്ഷിച്ചപ്പോളാണ് ഇരിക്കുന്ന സ്ഥലത്തുനിന്ന് കടുവ തീരെ അനങ്ങുനില്ല എന്നു വ്യക്തമായത്. ശബ്ദകോലാഹലങ്ങളോടും പോലീസുകാര്‍ പരിശോധനയ്ക്കായി തെളിച്ച പ്രകാശത്തോടും കടുവ പ്രതികരിക്കാതിരുന്നതോടെ ആകെ ആശയക്കുഴപ്പമായി.
കടുവയ്ക്ക് അനക്കമില്ല എന്നുറപ്പുവരുത്തിയ സംഘത്തിലെ ധീരന്മാര്‍ അടുത്തുചെന്ന് പരിശോധിച്ചപ്പോളാണ് അമളി മനസിലായത്. അവിടെ കാണാനായത് കടുവയുടെ ഒരു വലിയ പാവയായിരുന്നു. അതോടെ വലിഞ്ഞുമുറുകി നിന്ന അന്തരീക്ഷത്തിന് അയവും വന്നു.
ഈ വിവരം ഫെയ്‌സ് ബുക്കിലെ 'യുകെ കോപ് ഹ്യൂമര്‍ എന്ന പേജിലൂടെ പോലീസ് തന്നെ ചിത്രങ്ങള്‍ സഹിതം പങ്കുവെയ്ക്കുകയും ചെയ്തു. ലോകത്തിലെ തന്നെ പോലീസ് സേനയില്‍ ഏറ്റവും മിടുക്കരായ സ്‌കോട്ടിഷ് പോലീസിനെ ഒരു പാവക്കടുവ ഒരു രാത്രി വിറപ്പിച്ച കഥയറിഞ്ഞ് ലോകം ചിരിക്കുകയാണ്. ബി.ബി.സിയാണ് ഈ സംഭവം പുറത്തുവിട്ടത്.

Other News

 • നരേന്ദ്രമോഡിയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്താന്‍ തനിക്ക് സാധിക്കുമെന്ന് ട്രമ്പ് പറഞ്ഞതായി റിപ്പോര്‍ട്ട്‌
 • യുവാവിന്റെ ഉറക്കം കെടുത്തിയ അക്രമിയെ കസ്റ്റഡിയിലെടുക്കാനെത്തിയ ജര്‍മന്‍ പോലീസ് ഒരടിപോലും പൊക്കമില്ലാത്ത പ്രതിയെ കണ്ട് ഞെട്ടി
 • സിയാറ്റിലിൽ മെക്കാനിക്ക് വിമാനം തട്ടിയെടുത്ത് പറന്നു
 • ഐ.ക്യൂ​വി​ൽ ഐൻ​സ്​​റ്റൈ​നെ പി​ന്നി​ലാ​ക്കി മൂ​ന്നു വ​യ​സ്സു​കാ​രി
 • ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി ആഢംബര ജീവിതം നയിച്ചു വന്ന മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷത്തെ തടവ്
 • കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വച്ചിരുന്ന ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു!
 • 25 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച സ്രാവ് വര്‍ഗ്ഗത്തിന്റെ പല്ലുകള്‍ കണ്ടെടുത്തു!
 • കുളിപ്പിക്കുന്നതിനിടെ മൃതശരീരം എഴുന്നേറ്റിരുന്നു; കുളിപ്പിച്ച ഇമാം ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു
 • പ്രസിഡന്റ് ജിന്‍പിങ്ങിനോട് സാമ്യമുള്ള വിന്നികരടി കഥാപാത്രമായി എത്തുന്ന ചിത്രം ചൈനയില്‍ നിരോധിച്ചു
 • വ്യാഴത്തേക്കാള്‍ 13 മടങ്ങ് വലിപ്പമുള്ള അജ്ഞാതവസ്തുവിനെ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് കണ്ടെത്തി!
 • അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് ഒറ്റയാന്‍ ബോട്ടയാത്ര
 • Write A Comment

   
  Reload Image
  Add code here