ദേവീവിഗ്രഹത്തെ ചുരിദാര്‍ ഉടുപ്പിച്ച പൂജാരിക്കും പിതാവിനും ഭക്തര്‍ നല്‍കിയത് എട്ടിന്റെ പണി

Wed,Feb 07,2018


നാഗപട്ടണം: ദേവി വിഗ്രഹത്തെ ചുരിദാറുടിപ്പിച്ച് മോഡേണാക്കിയ പൂജാരിയെ ഭക്തര്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി.
നാഗപട്ടണം ജില്ലയിലെ മയിലാടുംതുറൈയിലെ പ്രശസ്തമായ മയൂരനാഥ സ്വാമി ക്ഷേത്രത്തിലെ പൂജാരി രാജയെയാണ് ഭക്തരും ക്ഷേത്ര ഭരണസമിതിയും ചേര്‍ന്ന് ക്ഷേത്രപൂജകളില്‍ നിന്ന് പുറത്താക്കിയത്.
ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠയായ അഭയാംബിക ദേവിയുടെ വിഗ്രഹത്തിലാണ് പൂജാരിയായ രാജ ചുരിദാര്‍ ധരിപ്പിച്ചത്. ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ കല്യാണസുന്ദരം ഗുരുക്കളാണ് രാജയുടെ പിതാവ്. ആറു മാസങ്ങള്‍ക്ക് മുമ്പാണ് പിതാവിനെ സഹായിക്കാന്‍ രാജ ക്ഷേത്രത്തില്‍ എത്തിയത്.
പൂജാവേളകളില്‍ ദേവീ വിഗ്രത്തില്‍ സാരിയോ പട്ടുവസ്ത്രമോ ആണ് പതിവായി ചാര്‍ത്താറുള്ളത്. ഒരു വെറൈറ്റിക്കുവേണ്ടിയാണ് ചുരിദാര്‍ പരീക്ഷിക്കാന്‍ രാജ തീരുമാനിച്ചത്.
ഇതിനായി പ്രത്യേകമായി ചുരിദാര്‍ തുന്നിച്ച് വെള്ളിയാഴ്ച പൂജാ വേളയില്‍ വിഗ്രഹത്തെ ഉടുപ്പിക്കുകയും ആ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ചിത്രം അതിവേഗം പ്രചരിക്കാന്‍ തുടങ്ങിയതോടെ ജനരോഷവും പൂജാരിക്കെതിരെ വളര്‍ന്നു.
പൂജാരിയെയും അയാളുടെ പിതാവിനെയും ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കിയാണ് ഭക്തര്‍ പ്രതിഷേധം അറിയിച്ചത. ആയിരത്തിലധികം വര്‍ഷമുള്ള ക്ഷേത്രമാണിത്. കാശിക്കു തുല്യമായാണ് ഭക്തര്‍ ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്.

Other News

 • ജാമിയ മിലയ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രണയിനിക്ക് ജന്മദിനാശംസ നേര്‍ന്നു
 • ബിസെഡ് (BZ): സൗരയൂഥത്തിലെ ആദ്യത്തെ കുടിയേറ്റക്കാരന്‍!
 • സ്റ്റേജിലേക്ക് നോട്ടുകളെറിഞ്ഞ് ആഘോഷം; ഗായകന് ലഭിച്ചത് 50 ലക്ഷം രൂപ
 • ഒന്നും വാങ്ങിയില്ലെങ്കിലും സ്റ്റാര്‍ബക്‌സ് കഫെയില്‍ ഇരുന്ന് സമയം ചെലവഴിക്കാം
 • ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്ത് ടെസ്‌ല; പാസഞ്ചര്‍ വിമാനം കെട്ടിവലിച്ചു
 • വിഷ്ണുവിന്റെ അവതാരമായതിനാല്‍ ജോലിക്ക് വരാനാകില്ലെന്ന് സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്‌
 • നഗ്ന സുന്ദരിയുടെ ചിത്രം ലേലത്തില്‍ വിറ്റുപോയത് 1067 കോടി രൂപയ്ക്ക്
 • ബോട്ടിനെ വലംവയ്ക്കുന്ന കൂറ്റന്‍ തിമിംഗലം
 • സിസേറിയന് നിമിഷങ്ങള്‍ക്കു മുമ്പ് ഗര്‍ഭിണിയുടെയും ഡോക്ടറുടെയും സൂപ്പര്‍ ഡാന്‍സ്
 • സ്ത്രീയാകാന്‍ കൊതിച്ച പുരുഷ മോഡല്‍ ശ്രമം പാതിവഴിയിലുപേക്ഷിച്ചു!
 • അതിഥികള്‍ സദ്യ 'കൊള്ളയടിച്ചു'; ലാലുപ്രസാദിന്റെ മകന്റെ വിവാഹം അലങ്കോലമായി
 • Write A Comment

   
  Reload Image
  Add code here