ഓസ്‌ട്രേലിയയില്‍ ആദ്യമായി സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്തു!

Tue,Jan 09,2018


കാന്‍ബറ: സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കിയ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്റെ നടപടിയ്ക്ക് പിന്നാലെ രാജ്യത്തെ ആദ്യ സ്വവര്‍ഗ്ഗ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ക്രെയ്ഗ് ബേണ്‍സും മറ്റൊരു അത്‌ലറ്റായ ലൂക്ക് സുള്ളിവനും തമ്മിലുള്ള വിവാഹമാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. ഇരുവരും വിവാഹത്തിനുള്ള അപേക്ഷ നല്‍കി ഒരുമാസത്തെ കാത്തിരിപ്പിലായിരുന്നു. ആചാരപ്രകാരമുള്ള വിവാഹ ചടങ്ങിന് വീണ്ടും ഒരു മാസം കഴിയും. വിവാഹം രജിസ്റ്റര്‍ ചെയ്ത് ഒരുമാസം കാത്തിരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. അന്‍പതോളം കുടുംബാംഗങ്ങളും മറ്റ് സുഹൃത്തുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കിയത്.

Other News

 • പുലിത്തോലണിഞ്ഞ് റഷ്യന്‍ വിമാനങ്ങള്‍!
 • കാറുകള്‍ തീയിട്ടു നശിപ്പിക്കുന്ന ഡോക്ടര്‍ ബെംഗളുരുവില്‍ പിടിയില്‍; മൂന്നാഴ്ചക്കുള്ളില്‍ കത്തിച്ചത് 15 കാറുകള്‍
 • ടോള്‍ നല്‍കുന്നവര്‍ക്ക് രസീത് മാത്രമല്ല ചായയും !
 • മടക്കാവുന്ന വിമാന ചിറകുകളുടെ കണ്ടുപിടുത്തവുമായി നാസ
 • ഫിഡല്‍ കാസ്‌ട്രോയുടെ സിഗാര്‍ പെട്ടി ലേലത്തില്‍ പോയത് 17.5 ലക്ഷം രൂപയ്ക്ക്
 • മഴവില്‍ ചിറകുള്ള ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തി!
 • ഐ ഫോണ്‍ തൊണ്ടി മുതലായി, ദൃക്‌സാക്ഷികള്‍ തമ്മില്‍ തല്ലി!
 • ബോര്‍ഡിംഗ് സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വീട്ടിലെത്താന്‍ പിതാവ് തനിയെ അഞ്ച് മൈല്‍ റോഡ് പണിതു!
 • കാലാവസ്ഥ വ്യതിയാനം; പെണ്‍ കടലാമകള്‍ പെരുകുന്നു!
 • ആറാം മാസം നാന്നൂറ് ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു
 • തിമിംഗലം സമുദ്ര പര്യവേക്ഷകയെ ചിറകിനടയില്‍ ഒളിപ്പിച്ച് സ്രാവില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ വൈറല്‍!
 • Write A Comment

   
  Reload Image
  Add code here