മോഷണം പോയ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി

Sat,Jan 06,2018


കോപ്പന്‍ഹേഗന്‍: മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി. കെട്ടിടനിര്‍മാണശാലയുടെ പരിസരത്തുനിന്നുമാണ് കാലിയായ നിലയില്‍ കുപ്പി കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക്‌ പോലീസ് അറിയിച്ചു. 13 ലക്ഷം ഡോളറാണ് കുപ്പിയുടെ മൂല്യമായി കണക്കാക്കിയിരുന്നത്. സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് വജ്രം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. റുസ്സോ- ബാള്‍ട്ടിക് ബ്രാന്‍ഡിലുള്ള വോഡ്ക കുപ്പി നിര്‍മിച്ചിരുന്നത് മൂന്നുകിലോ സ്വര്‍ണവും അത്രതന്നെ വെള്ളിയും ഉപയോഗിച്ചായിരുന്നെന്ന് ഡെന്മാര്‍ക്കിലെ ടി വി2 റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഫേ 33 എന്ന ബാറില്‍ പ്രദര്‍ശനത്തില്‍ വച്ചിരുന്നപ്പോഴാണ് വോഡ്ക കുപ്പി മോഷണം പോയത്. വോഡ്കയുടെ കുപ്പിയുമായി ഒരാള്‍ കടന്നു കളയുന്നത് ബാറിലെ സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തുമ്പോള്‍ കുപ്പി കാലിയായിരുന്നു. കുപ്പിക്കുള്ളിലെ വോഡ്കയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും കുപ്പി പൊട്ടിക്കാത്ത നിലയിലാണ് കണ്ടെത്തിയതെന്നും പോലീസ് വക്താവ് അറിയിച്ചു. അതേസമയം കുപ്പിക്ക് അതേ മൂല്യം തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് കഫേ 33 ഉടമ ബ്രിയാന്‍ ഇങ്‌ബെര്‍ഗ് അറിയിച്ചു. കുപ്പിയില്‍ നിറച്ചിരുന്ന വോഡ്കയുടെ കൂടുതല്‍ ശേഖരം തന്റെ പക്കലുണ്ടെന്നും അത് ഉപയോഗിച്ച് കുപ്പി വീണ്ടും നിറയ്ക്കാനും പ്രദര്‍ശനത്തിന് വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു. ലാത്വിയ ആസ്ഥാനമായ ഡാര്‍ട്‌സ് മോട്ടോര്‍ കമ്പനിയില്‍നിന്ന് വായ്പയായാണ് ബ്രിയാന്‍ വോഡ്ക കുപ്പി വാങ്ങിയിരുന്നത്.

Other News

 • പുലിത്തോലണിഞ്ഞ് റഷ്യന്‍ വിമാനങ്ങള്‍!
 • കാറുകള്‍ തീയിട്ടു നശിപ്പിക്കുന്ന ഡോക്ടര്‍ ബെംഗളുരുവില്‍ പിടിയില്‍; മൂന്നാഴ്ചക്കുള്ളില്‍ കത്തിച്ചത് 15 കാറുകള്‍
 • ടോള്‍ നല്‍കുന്നവര്‍ക്ക് രസീത് മാത്രമല്ല ചായയും !
 • മടക്കാവുന്ന വിമാന ചിറകുകളുടെ കണ്ടുപിടുത്തവുമായി നാസ
 • ഫിഡല്‍ കാസ്‌ട്രോയുടെ സിഗാര്‍ പെട്ടി ലേലത്തില്‍ പോയത് 17.5 ലക്ഷം രൂപയ്ക്ക്
 • മഴവില്‍ ചിറകുള്ള ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തി!
 • ഐ ഫോണ്‍ തൊണ്ടി മുതലായി, ദൃക്‌സാക്ഷികള്‍ തമ്മില്‍ തല്ലി!
 • ബോര്‍ഡിംഗ് സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വീട്ടിലെത്താന്‍ പിതാവ് തനിയെ അഞ്ച് മൈല്‍ റോഡ് പണിതു!
 • കാലാവസ്ഥ വ്യതിയാനം; പെണ്‍ കടലാമകള്‍ പെരുകുന്നു!
 • ആറാം മാസം നാന്നൂറ് ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു
 • തിമിംഗലം സമുദ്ര പര്യവേക്ഷകയെ ചിറകിനടയില്‍ ഒളിപ്പിച്ച് സ്രാവില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ വൈറല്‍!
 • Write A Comment

   
  Reload Image
  Add code here