സര്‍ക്കാരിനൊപ്പം നില്ക്കാന് ബാധ്യതയില്ല; ശബരിമല വിഷയത്തില്‍ വെള്ളാപ്പള്ളി നിലപാട് മയപ്പെടുത്തി
Thu,Oct 11,2018

ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്തി എസ്എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട ബാധ്യത എസ്എന്‍ഡിപിക്ക് ഇല്ല. സുപ്രീംകോടതി വിധി നിരാശാജനകമാണ്. വിധി സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണ്. വിധി മറികടക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
നിലവിലെ സമരം നാട്ടില്‍ കലാപം സൃഷ്ടിക്കുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരം നാഥനില്ലാത്തതാണ്. വെള്ളാപ്പള്ളിയുടെ നിലപാടിനെ കൗണ്‍സില്‍ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. നേരത്തെ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചും സമരത്തെ തള്ളിപ്പറഞ്ഞും വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ഈ നിലപാടാണ് വെള്ളാപ്പള്ളി മയപ്പെടുത്തിയത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ പ്രതിഷേധം അതിരുകടക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഓരോരുത്തര്‍ക്കും അവരുടേതായ നിലപാട് ഉണ്ടാകാമെന്നും ഭരണഘടന അനുസരിച്ചു മാത്രമേ സര്‍ക്കാരിന് മുന്നോട്ടു പോകാനാവൂയെന്നും വെള്ളാപ്പള്ളി നടേശന്റെ നിലപാട് മാറ്റം സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്കി.