കരുണാകരനെ ചതിച്ചവര്‍ക്കുള്ള തിരിച്ചടി; ഗൂഢാലോചനയില്‍ പ്രധാനികള്‍ അഞ്ച് നേതാക്കള്‍
Fri,Sep 14,2018

തൃശൂര്‍ : കെ കരുണാകരനെ ചതിച്ചവര്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീം കോടതി വിധിയെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.
സുപ്രീംകോടതി വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. ചാരക്കേസ് ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കളാണെന്നും ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും പത്മജ പറഞ്ഞു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെയോ ചട്ടുകമായിരുന്നുവെന്നും പത്മജ വ്യക്തമാക്കി. ചാരക്കേസില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച പത്മജ മരണശേഷമെങ്കിലും കേസുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന കരുണാകരന് നീതി ലഭിക്കണമെന്ന് ആഗ്രഹമുള്ളതിനാലാണ് അന്വേഷണ കമ്മീഷന് മുന്നില്‍ എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.