പീഡിതയായ കന്യാസ്ത്രീ വത്തിക്കാന്‍ സ്ഥാനപതിക്ക് അയച്ച കത്ത് പുറത്ത് ; സഭ നീതി നിഷേധിച്ചു; പീഡന വിവരം പുറത്ത് പറയാതിരുന്നത് ഭയം മൂലം

Tue,Sep 11,2018


ന്യൂഡല്‍ഹി: സഭ തന്നെപ്പോലുള്ളവരോട് അനീതി കാണിക്കുകയാണെന്നും സഭയില്‍ അധികാരമുള്ള പലരില്‍ നിന്നും കന്യാസ്ത്രീകള്‍ക്കും സ്ത്രീകള്‍ക്കും ലൈംഗിക അധിക്ഷേപം ഉണ്ടാകാറുണ്ടെന്നും പീഡനത്തിനിരയായ കന്യാസ്ത്രി.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് അയച്ച കത്തിലാണ് കന്യാസ്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഏഴു പേജുള്ള കത്താണ് വത്തിക്കാന്‍ സ്ഥാനപതിക്ക് അവര്‍ അയച്ചിരിക്കുന്നത്. വത്തിക്കാന്‍ സ്ഥാനപതിയെ കൂടാതെ, ബിഷപ്പുമാര്‍ക്കും സിബിസിഐ പ്രസിഡന്റിനും ബിഷപ്പുമാര്‍ക്കും വിവിധ സഭ മേലധികാരികള്‍ക്കും കത്ത് അയച്ചിട്ടുണ്ട്.
നേരത്തെ കന്യാസ്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറയുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നില്ല. തുടര്‍ന്നാണ്, വത്തിക്കാന്‍ സ്ഥാനപതിക്കും സഭാ മേലധികാരികള്‍ക്കും കത്ത് അയച്ചിരിക്കുന്നത്.
പറയാനുള്ള മുഴുവന്‍ കാര്യങ്ങളും വിശദമാക്കി കൊണ്ട് ഏഴു പേജുള്ള കത്താണ് വത്തിക്കാന്‍ സ്ഥാനപതിക്ക് അയച്ചിരിക്കുന്നത്.
1994ല്‍ മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നതു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന കത്ത് ഒരു കന്യാസ്ത്രിയായ തനിക്ക് കോണ്‍ഗ്രിഗേഷനില്‍ നിന്നും സഭയില്‍ നിന്നും നീതി നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.
ലൈംഗിക അധിക്ഷേപത്തിന് ഇരയായ ഒരാളെന്ന നിലയില്‍ നീതി തേടിക്കൊണ്ടാണ് താന്‍ ഇത്തരത്തില്‍ ഒരു കത്തയയ്ക്കുന്നതെന്നും കന്യാസ്ത്രി വ്യക്തമാക്കുന്നു. പീഡനക്കേസിലെ ഇര എന്ന നിലയിലാണ് കത്ത് അയയ്ക്കുന്നത്.
കത്തോലിക്ക സഭയില്‍ വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും മാത്രമേ പരിഗണനയുള്ളൂ. കന്യാസ്ത്രീകള്‍ക്ക് യാതൊരു പരിഗണനയുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
സഭയില്‍ നിന്ന് തനിക്ക് നീതി കിട്ടിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ചു കൊണ്ട് തങ്ങളെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നു. കൂടാതെ, കേസ് അട്ടിമറിച്ച് മുന്നോട്ടു പോകാനുള്ള ശ്രമങ്ങളാണ് ബിഷപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ക്രൈസ്തവസഭയില്‍ അധികാരമുള്ള പലരില്‍ നിന്നും കന്യാസ്ത്രീകള്‍ക്കും സ്ത്രീകള്‍ക്കും ലൈംഗിക അധിക്ഷേപം നേരിടേണ്ടിവരുന്നുണ്ട്. എന്നാല്‍, പലര്‍ക്കും പുറത്തുപറയാനാകാത്ത സാമൂഹികസാഹചര്യമാണ് ക്രൈസ്തവസഭയില്‍ നിലവിലുള്ളത്. സഭ ഇനിയും മൗനത്തില്‍ തുടര്‍ന്നാല്‍ അത് സഭയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന നിലപാടായി മാറുമെന്നും കത്തില്‍ പറയുന്നു. താന്‍ വിളിച്ചുപറഞ്ഞ സത്യങ്ങളെ അവിശ്വാസത്തോടെയാണ് സഭ കണ്ടത്.
താന്‍ പരാതിപ്പെട്ടപ്പോള്‍ 13 തവണ പീഡിപ്പിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല എന്ന ചോദ്യമാണ് സഭയില്‍ നിന്ന് ഉണ്ടായത്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് പറയാന്‍ തനിക്ക് ഭയവും മാനക്കേടും ഉണ്ടായിരുന്നു. സന്യാസിനി സമൂഹത്തെയും തന്റെ കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ചും സഭയില്‍ നിന്ന് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചും കത്ത് വിശദമായി പറയുന്നു.
ബിഷപ്പ് ഫ്രാങ്കോയില്‍ നിന്ന് 2014 മുതല്‍ 2016 വരെ നേരിട്ട പീഡനങ്ങളെക്കുറിച്ചും തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചതിനെക്കുറിച്ചും പിന്നീട് ആ തീരുമാനം പിന്‍വലിച്ചതിനെക്കുറിച്ചും കത്തില്‍ പറയുന്നുണ്ട്. ചില ബിഷപ്പുമാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കര്‍ദ്ദിനാളിന് പരാതി നല്‍കിയതിനെക്കുറിച്ചും കത്തില്‍ വ്യക്തമാക്കുന്നു.
വത്തിക്കാന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എംജെ കോണ്‍ഗ്രിഗേഷനില്‍ നിന്ന് 20 കന്യാസ്ത്രീകളാണ് പുറത്തുപോയത്. കന്യാസ്ത്രീകളുടെ പരാതിയില്‍ നേതൃത്വം പരിഹാരം കാണുന്നില്ലെന്നതിന് ഇത് തെളിവാണെന്നും അവര്‍ പറയുന്നു. കേസില്‍ ഇതുവരെയുണ്ടായ കാര്യങ്ങളും ഭീഷണികളും പ്രലോഭനങ്ങളും കത്തില്‍ കന്യാസ്ത്രി വ്യക്തമാക്കുന്നുണ്ട്. സഭ എന്തുകൊണ്ടാണ് ഇത്ര പക്ഷപാതപരമായി പെരുമാറുന്നതെന്നും അവര്‍ ചോദിക്കുന്നു.

Other News

 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും; ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • Write A Comment

   
  Reload Image
  Add code here