ആഘോഷങ്ങള്‍ ഒഴിവാക്കി സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം

Mon,Sep 10,2018


തിരുവനന്തപുരം : വിവിധ കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം.
ആഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായി കലോത്സവം നടത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അമേരിക്കയിലെ ചി കിത്സയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചുവന്നിട്ട് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, തര്‍ക്കം ഉടലെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നു തന്നെ കലോല്‍സവം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി കലോത്സവം നടത്താനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് അന്തിമതീരുമാനം എടുക്കാന്‍ മാന്വല്‍ പരിഷ്‌കരണസമിതി ഉടന്‍ യോഗം ചേരും. നിലവില്‍ ആലപ്പുഴയിലാണ് ഇത്തവണത്തെ കലോത്സവം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് ആലപ്പുഴയിലാണ്. ഈ സാഹചര്യത്തില്‍ വേദി മാറ്റുന്നത് സംബന്ധിച്ച് മാന്വല്‍ പരിഷ്‌കരണസമിതി യോഗത്തില്‍ തീരുമാനം കൈക്കൊള്ളും.
മത്സരങ്ങളുടെ എണ്ണം, ക്രമം, തീയതി, വേദി എന്നിവയിലും മാറ്റമുണ്ടാകും. നിലവില്‍ സ്ഥലത്തില്ലാത്ത ഡി പി ഐ എത്തിയാല്‍ ഉടന്‍ തന്നെ യോഗം ചേരും.

Other News

 • അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍
 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
 • Write A Comment

   
  Reload Image
  Add code here