ആരോപണമുന്നയിക്കാന്‍ ബിഷപ്പില്‍ നിന്ന് പിസി ജോര്‍ജ് പണം കൈപ്പറ്റിയെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍; ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

Mon,Sep 10,2018


കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ കൈയില്‍ നിന്ന് പണം വാങ്ങിയാണ് പിസി ജോര്‍ജ് അവഹേളന പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് കന്യാസ്ത്രിയുടെ സഹോദരന്‍.
ജലന്ധര്‍ ബിഷപ്പിന്റെ പിആര്‍ ഒ അടക്കമുള്ളവര്‍ പി.സി ജോര്‍ജിന്റെ വീട്ടിലെത്തിയെന്നും പണം കൈമാറിയെന്നുമാണ് കന്യാസ്ത്രിയുടെ സഹോദരന്റെ ആരോപണം.
അതേസമയം, കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ ഇന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശിച്ചിരുന്നു.
കന്യാസ്ത്രീ ജോര്‍ജിനെതിരെ മൊഴി നല്‍കിയാല്‍ കേസെടുക്കാനാണ് അന്വേഷണസംഘത്തിന് ലഭിച്ച നിയമോപദേശം. ദേശീയ വനിതാകമ്മീഷനും ജോര്‍ജിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന പരമാര്‍ശം നടത്തിയതോടെ പി.സി ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് വെച്ചുള്ള കാമ്പയിന്‍ ആരംഭിച്ചു. സെല്ലോ ടേപ്പ് വെച്ച് വായ മൂടിക്കെട്ടിയ രീതിയിലുള്ള ചിത്രവും അതിനൊപ്പം വായമൂടെടാ പിസി' എന്ന ഹാഷ്ടാഗിലാണ് പൂഞ്ഞാര്‍ എംഎല്‍എയ്‌ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരിക്കുന്നത്.

Other News

 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും; ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • Write A Comment

   
  Reload Image
  Add code here