ബന്ദ് ദിനത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ മകന്റെ വിവാഹ നിശ്ചയം; വിരുന്നുകാരെത്തിയത് കാറില്‍ ചെന്നിത്തല സ്‌കൂട്ടറിലും

Mon,Sep 10,2018


കൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം.
വിരുന്നുകാര്‍ കാറില്‍ എത്തിയപ്പോള്‍ കാളവണ്ടിയില്‍ യാത്രനടത്തി പ്രതിഷേധത്തില്‍ പങ്കെടുത്ത ശേഷം ചെന്നിത്തല സ്‌കൂട്ടറിലാണ് വിവാഹ നിശ്ചയ വേദിയിലെത്തിയത്.
രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്റെയും വ്യവസായി ഭാസിയുടെ മകള്‍ ശ്രീജയുടേയും വിവാഹനിശ്ചയമാണ് കൊച്ചിയില്‍ നടന്നത്. രോഹിത്ത് അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്.
വിവാഹ നിശ്ചയം മുന്‍പേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം കാറിലും, രമേശ് ചെന്നിത്തല ഡി.സി.സി ഓഫീസില്‍ നിന്നും സ്‌കൂട്ടറിലുമാണ് വേദിയിലേക്ക് വന്നത്.

Other News

 • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
 • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
 • എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ
 • ഒഡിഷയിൽ ദായേ ചുഴലിക്കാറ്റ്; കേരളത്തിൽ 25-ന് മഴ കനക്കും
 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • Write A Comment

   
  Reload Image
  Add code here