കന്യാസ്ത്രീകളുടെ സമരം അസാധാരണം; സഭയുടെ നിലപാട് നിഷേധാത്മകം; പോലീസ് നീതി പൂര്‍വ്വകമായ നടപടി എടുക്കണം: എം.എ ബേബി

Mon,Sep 10,2018


കൊച്ചി : കന്യാസ്ത്രീമാരുടെ സമരത്തിന് പിന്തുണയുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.
അസാധാരണമായ ഒരു സമരമാണിതെന്നും പൊലീസ് ഇക്കാര്യത്തില്‍ നിയമപരമായ നടപടി ഉടന്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഒത്തു തീര്‍പ്പിനും വഴങ്ങില്ല എന്ന് ഉറപ്പുണ്ട്.
പക്ഷേ, കത്തോലിക്ക സഭാ നേതൃത്വം ഇക്കാര്യത്തില്‍ നിഷേധാത്മകമായ നിലപാടാണ് എടുക്കുന്നത്.
സഭയെ വിശ്വസിച്ച്, ജീവിതം സഭയ്ക്ക് സമര്‍പ്പിച്ച കന്യാസ്ത്രീകളെ സംരക്ഷിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. ഈ കന്യാസ്ത്രീകളോട് അവര്‍ മുഖം തിരിക്കുന്നു.
സഭയുടെ പുരുഷാധിപത്യപരമായ ഈ സമീപനം പുന:പരിശോധിക്കണമെന്നാണ് എന്റെ അഭിപ്രായം. ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യത്തില്‍ കര്‍ശന നടപടിക്ക് മുന്‍കൈ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എ ബേബി പറയുന്നു.
പി.കെ ശശിക്കെതിരായ പരാതി ഗൗരവത്തോടെയാണ് പാര്‍ട്ടി എടുത്തിട്ടുള്ളതെന്നും ബേബി പറയുന്നു. സ്ത്രീ പീഡകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

Other News

  • ശബരിമല ദര്‍ശന ശ്രമത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് യുവതികള്‍ എറണാകുളത്ത്; പ്രസ്‌ക്ലബ്ബിനുതാഴെ വഴിതടഞ്ഞ് പ്രതിഷേധക്കാര്‍
  • ശബരിമലയിലേക്ക് സംഘടിച്ചെത്താന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍
  • ശബരിമല യുവതീ പ്രവേശനം : വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി ; ഈ കേസില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ജനുവരി 22 ന് പറഞ്ഞാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ്
  • ശബരിമലയില്‍ അറസ്റ്റിലായത് ഭക്തരല്ല; കുഴപ്പമുണ്ടാക്കാന്‍ വന്നവര്‍: മുഖ്യമന്ത്രി; പ്രവര്‍ത്തകര്‍ സംഘടിച്ച് ശബരിമംലയിലേക്ക് എത്തണമെന്നാവശ്യപ്പെട്ട് ബിജെപി സര്‍ക്കുലര്‍
  • ഹര്‍ത്താലില്‍ ആക്രമണം നേരിട്ട ജര്‍മന്‍ ടൂറിസ്റ്റ് സംഘം കേരള സന്ദര്‍ശനം മതിയാക്കി മടങ്ങി; സംഭവം കേരള ടൂറിസം വകുപ്പ് ജര്‍മനിയില്‍ റോഡ് ഷോ നടത്തുന്ന അവസരത്തില്‍
  • പി. മോഹനന്റെ മകനും ഭാര്യയ്ക്കും നേരെ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
  • വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ ചുവന്ന ചായമടിച്ചു
  • കെ. സുരേന്ദ്രന്‍ കരുതല്‍ കസ്റ്റഡിയില്‍; ഞായറാഴ്ച ബി.ജെ.പി യുടെ സംസ്ഥാന വ്യാപക പ്രതിഷേധം, റോഡുകള്‍ ഉപരോധിക്കും
  • അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം പെരുവഴിയിലായി; പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതു കൊണ്ട് ആരും തന്നെ ഹര്‍ത്താല്‍ വിവരം അറിഞ്ഞില്ല, ജനങ്ങള്‍ ശരിക്കും ബന്ദികളായി
  • ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതി അന്വേഷിക്കുവാന്‍ മൂന്നംഗ കെ.പി.സി.സി സംഘം എത്തുന്നു
  • ശബരിമലയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍; തീര്‍ഥാടനകാലം സമാധാനപരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി
  • Write A Comment

     
    Reload Image
    Add code here