" />

ഇന്ധനവില നിര്‍ണയം: കോണ്‍ഗ്രസിനെ സോഷ്യല്‍ മീഡിയായില്‍ വിമര്‍ശിച്ച യുവാവിന്റെ കൈവിരല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയൊടിച്ചു

Sun,Sep 09,2018


കൊച്ചി : ഇന്ധന വില നിര്‍ണയാവകാശം കമ്പനികള്‍ക്ക് വിട്ടുനല്‍കുന്നതിന് തുടക്കമിട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ച യുവാവിന്റെ കൈവിരല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയൊടിച്ചു.
പാലക്കാട് സ്വദേശി നിതിന്റെ വിരലുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒടിച്ചത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വിപിന്‍ ബാബുവും ബാബുവിന്റെ അച്ഛനും വിപിന്റെ കൂട്ടുകാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് നിതിന്‍ പറഞ്ഞു.
തോന്നും പോലെ വിലനിര്‍ണയിക്കാനുള്ള അധികാരം പെട്രോളിയും കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് ആരെന്ന് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസുകാരന്റെ മറുപടി എന്ന കുറിപ്പോടെ ബാഹുബലിയിലെ കഥാപാത്രമായ കാലകേയന്റെ സംസാരരീതി ഉപയോഗിച്ചായിരുന്നു നിതിന്റെ വിമര്‍ശനം.
എന്നാല്‍ ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തിന് മുമ്പ് വാഗ്വാദങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അക്രമത്തില്‍ യുവാവിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

Other News

 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
 • യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് സര്‍വീസിന്റെ പെര്‍മിറ്റ് റദ്ദാക്കി
 • അടൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങി മരിച്ചു
 • ആവേശം കത്തിക്കയറി സ്ഥാനാർത്ഥികളും പ്രവർത്തകരും; പരസ്യ പ്രചാരണത്തിന് ഞായറാഴ്ച കൊടിയിറക്കം; വോട്ടെടുപ്പ് ചൊവ്വാഴ്ച
 • യു.ഡി.എഫിന് പിന്തുണ: സി.ആർ നീലകണ്ഠനെ ആം ആദ്മി പുറത്താക്കി
 • ശശി തരൂരിന് ആശ്വസിക്കാം; തിരുവനന്തപുരത്ത് എന്‍എസ്.എസ് തരൂരിനെ തുണയ്ക്കും
 • പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം ശനിയാഴ്ച
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • അമ്മയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
 • മൂന്നുവയസുകാരനെ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
 • Write A Comment

   
  Reload Image
  Add code here