പ്രളയം തടയാന്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിക്കുന്ന കാര്യം കേരളം പരിഗണിക്കണമെന്ന് കേന്ദ്ര ജലകമ്മീഷന്‍; പ്രളയകാരണം കനത്ത മഴയെന്നും കണ്ടെത്തല്‍

Sun,Sep 09,2018


ന്യൂഡല്‍ഹി: പ്രളയ ജലം തടയാന്‍ അച്ചന്‍ കോവില്‍, പമ്പ, പെരിയാര്‍ നദികളില്‍ കൂടുതല്‍ അണക്കെട്ടുകള്‍ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കേന്ദ്രജലകമ്മീഷന്‍ റിപ്പോര്‍ട്ട്.
അണക്കെട്ടുകളില്‍ വെള്ളം നിറയ്ക്കുന്നതിനും തുറന്നു വിടുന്നതിനും നിലവിലുള്ള ചട്ടങ്ങള്‍ പുനപരിശോധിക്കണം, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണം എന്നീ ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തിലെ പ്രളയത്തിന്റെ കാരണം അണക്കെട്ടുകള്‍ പെട്ടന്ന് തുറന്നതല്ല കനത്ത മഴയാണെന്ന കണ്ടെത്തലുമായാണ് കേന്ദ്ര ജലക്കമ്മീഷന്‍ തയ്യാറാക്കിയ അമ്പതോളം പേജുകളുള്ള റിപ്പോര്‍ട്ട്. ഈ വര്‍ഷം ഉണ്ടായതിന് സമാനമായ മഴ ഭാവിയില്‍ പെയ്താല്‍ ഡാമുകള്‍ക്ക് ആശ്വാസം നല്‍കാന്‍ ആകില്ലെന്നാണ് കമ്മീഷന്‍ വിലയിരുത്തല്‍.
തുടര്‍ച്ചയായി ശക്തമായ ലഭിക്കുമ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ശുപാര്‍ശകള്‍ ഇവയാണ്:
1. അണക്കെട്ടുകളില്‍ വെള്ളം നിറയ്ക്കുന്നതിനും തുറന്നുവിടുന്നതിനും നിലവിലുള്ള ചട്ടങ്ങള്‍ പുനഃപരിശോധിക്കണം. 57 അണക്കെട്ടുകള്‍ ഉള്ള സംസ്ഥാനത്ത് 200 മില്യന്‍ കയുബിക് മീറ്ററില്‍ കൂടുതല്‍ സംഭരണ ശേഷിയുള്ള അണക്കെട്ടുകളിലാണ് ഉടന്‍ പുനഃപരിശോധന വേണ്ടത്. ഇടുക്കി, ഇടമലയാര്‍, കക്കി, മുല്ലപ്പെരിയാര്‍, ചാലിയാര്‍, തുടങ്ങി ഏഴ് അണക്കെട്ടുകളാണ് ഈ വിഭാഗത്തില്‍.
2. പ്രളയം ഉണ്ടാകുമ്പോള്‍ കൂടുതല്‍ ജലം സംഭരിക്കാന്‍ പുതിയ അനക്കെട്ടുകള്‍ക്ക് ഉള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം. അച്ചന്‍ കോവില്‍, പമ്പ, പെരിയാര്‍ നദികളിലാണ് ഇവയുടെ സാധ്യത പരിശോധിക്കേണ്ടത്.
3. തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവയിലൂടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കണം. ഇതിനായി തോട്ടപ്പള്ളി അപ്രോച്ച് കനാലിന്റെ വീതി കൂട്ടണം.
വേമ്പനാട് കായലിന്റെ സംഭരണ ശേഷി കയ്യേറ്റവും നെല്‍ കൃഷിയും കാരണം ഗണ്യമായി കുറഞ്ഞതും സാഹചര്യം മോശമാക്കിയെന്നാണ് വിലയിരുത്തല്‍. ജലക്കമ്മീഷന്‍ അധ്യക്ഷന്റെ അംഗീകാരം ലഭിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.

Other News

 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
 • യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് സര്‍വീസിന്റെ പെര്‍മിറ്റ് റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here