തിങ്കളാഴ്ചത്തെ ഹര്‍ത്താലിനെതിരെ യുഡിഎഫില്‍ ഭിന്നത; സഹകരിക്കില്ലെന്ന് വി.ഡി സതീശന്‍; അനാവശ്യമെന്ന് എം.കെ മുനീര്‍

Sun,Sep 09,2018


കൊച്ചി: നിയന്ത്രണമില്ലാതെ ഇന്ധന വില വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെതിരെ യു.ഡിഎഫില്‍ ഭിന്നാഭിപ്രായം.
ദേശീയാടിസ്ഥാനത്തില്‍ കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളതെങ്കിലും കേരളത്തില്‍ യുഡിഎഫ് സഖ്യകക്ഷികളും ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ പ്രളയം കൊണ്ട് കഷ്ടപ്പെടുന്ന കേരളീയര്‍ക്ക് ഒരു ഹര്‍ത്താല്‍ താങ്ങാനാവില്ലെന്ന് അഭിപ്രായപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് ആയ വിഡി സതീശനും യുഡിഎഫിന്റെ നിയമ സഭാ ഉപനേതാവ് ഡോ.എംകെ മുനീറുമാണ് രംഗത്തെത്തിയത്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ വ്യക്തമാക്കി.
ഇതിന്റെ പേരില്‍ സംഘടന നടപടികളുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ബാധിത മേഖലകളെ എങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടിയോ, ഏത് പാര്‍ട്ടി നടത്തിയാലും, താന്‍ എന്നും ഹര്‍ത്താലുകള്‍ക്കെതിരാണെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഭാരത് ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കാമായിരുന്നുവെന്ന് മുസ്ലീം ലീഗ് നേതാവും, പ്രതിപക്ഷ ഉപനേതാവുമായ എം.കെ. മുനീറും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസനാണ് നേരത്തെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍. സതീശന്‍ പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമാണെന്നും അത് മാറ്റിവെച്ച് പാര്‍ട്ടി തീരുമാനം അനുസരിക്കുകയാണ് വേണ്ടതെന്നും ഹസന്‍ പറഞ്ഞു.
അതേസമയം നാളെ കോണ്‍ഗ്രസ് നടത്താനിരിക്കുന്ന ഹര്‍ത്താലിനെ പിന്തുണക്കുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. ജനദ്രോഹനടിപടിക്കെതിരെ നടത്തുന്ന ഹര്‍ത്താലിന് പൂര്‍ണ പിന്തുണയുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലന്ന വി.ഡി സതീശന്റെ നിലപാട് പാര്‍ട്ടി നടപടികള്‍ക്ക് യോജിച്ചതല്ലന്നും കെപിഎ മജീദ് പറഞ്ഞു.
ഹര്‍ത്താലിനെ പിന്തുണച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ടി ബല്‍റാമും രംഗത്തെത്തി. പ്രളയക്കെടുതിയുടെ സാഹചര്യത്തിലാകാം സതീശന്‍ അങ്ങനെ പറഞ്ഞെതന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. ജനദ്രോഹ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഹര്‍ത്താലിന് പൂര്‍ണ പിന്തുണയുണ്ടെന്ന് വിടി ബലറാം എംഎല്‍എ പറഞ്ഞു.
ഹര്‍ത്താലുമായി സഹകരിക്കില്ലന്ന വി.ഡി സതീശന്റെ നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണന്നും വിടി ബലറാം പറഞ്ഞു.

Other News

 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും;ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • Write A Comment

   
  Reload Image
  Add code here