കേരളത്തിലെ പ്രളയക്കെടുതി പരിഹരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അരക്കോടി സംഭാവന നല്‍കി

Sun,Sep 09,2018


ന്യൂഡല്‍ഹി: പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി ഡല്‍ഹി ഹൈക്കോടതിയും.
പ്രളയ ദുരന്തം നേരിടുന്നതിന് ഡല്‍ഹിക്കോടതി അരക്കോടി രൂപയാണ് സംഭാവനയായി നല്‍കിയത്. ബാര്‍ അസോസിയേഷന്‍ 44 ലക്ഷം രൂപയും രജിസ്ട്രി അഞ്ച് ലക്ഷം രൂപയും ജഡ്ജിമാര്‍ ചേര്‍ന്ന് 4.5 ലക്ഷം രൂപയും നല്‍കി.
ഇങ്ങനെ പിരിച്ചെടുത്ത 53.5 ലക്ഷം രൂപ കേരള റെസിഡന്റ് കമ്മീഷ്ണര്‍ക്ക് കൈമാറി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ വെച്ചാണ് പണം കൈമാറിയത്.
സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് ചടങ്ങില്‍ പങ്കെടുത്തു.
ഇപ്പോള്‍ നിയമം ലൈവ് ആയി മാറിയിരിക്കുന്നതായി കുര്യന്‍ ജോസഫ് പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ക്കിരയായ മറ്റ് സംസ്ഥാനങ്ങളെയും സഹായിക്കുമെന്ന് ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാരായ എസ്. രവീന്ദ്ര ഭട്ട്, എസ് മുരളീധര്‍, പ്രതിഭ എം സിംഗ്, സി ഹരിശങ്കര്‍, സിദ്ധാര്‍ഥ് മൃദുല്‍, ഐഎസ് മേത്ത, എകെ പഥക്,മുതിര്‍ന്ന അഭിഭാഷകരായ എസ് ഹരിഹരന്‍, റബേക്ക മാമന്‍ ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Other News

 • ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരില്‍ വയനാട് സ്വദേശിയായ മലയാളിയും
 • അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ കേരള ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചു
 • പെണ്‍കുട്ടിയ പീഡിപ്പിച്ച് മുങ്ങിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിശദീകരണം
 • എസ് രാജേന്ദ്രന്‍ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു
 • ലോക്‌സഭാ തെരഞ്ഞെടുപ്പ്; കുമ്മനം, സുരേഷ് ഗോപി, കെ .സുരേന്ദ്രന്‍ തുടങ്ങിയവരെ രംഗത്തിറക്കാന്‍ ബി.ജെ.പി നീക്കം
 • മൂന്നാറിലെ വിവാദ നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എംഎല്‍എ അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി
 • കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി
 • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
 • ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലില്‍ തീപിടിത്തത്തില്‍ കാണാതായ മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം
 • അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരെ കൊലക്കുറ്റം; ടി വി രാജേഷ് എംഎല്‍എ ഗൂഢാലോചനയില്‍ പ്രതി: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
 • ബംഗാളിലേത് പോലെ കേരളത്തിലും സിപിഎമ്മുമായി സഹകരണത്തിന് കോണ്‍ഗ്രസ് തയ്യാറെന്ന് മുല്ലപ്പള്ളി
 • Write A Comment

   
  Reload Image
  Add code here