പി കെ ശശിക്കെതിരെ പാര്‍ട്ടി തലത്തില്‍ കടുത്ത നടപടിക്ക് നീക്കം; സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിവാക്കുന്നു

Sun,Sep 09,2018


ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് നല്‍കിയ പീഡന പരാതിയില്‍ സിപിഎം കടുത്ത നിലപാടിലേക്ക് നീങ്ങുന്നു.
പാര്‍ട്ടി, സി ഐ ടി യു ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റിയിട്ടില്ലെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് വരും ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാനാണ് നിര്‍ദ്ദേശം.
പാര്‍ട്ടിക്ക് നേരെ ചോദ്യം ഉയരാത്ത തരത്തില്‍ മാതൃകാ നിലപാട് വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സമാന നിലപാടാണ് പോളിറ്റ് ബ്യൂറോയുടെതും. അന്വേഷണ കമ്മീഷന്‍ അംഗം എ കെ ബാലന്‍, പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ എന്നിവരുമായി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തി.
കമ്മീഷന്‍ അംഗങ്ങള്‍ കഴിഞ്ഞ ദിവസം പരാതിക്കാരിയുമായി സംസാരിച്ചു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പാര്‍ട്ടി തലത്തില്‍ കടുത്ത നടപടി പ്രതീക്ഷിക്കുന്നതായും പരാതിക്കാരി അറിയിച്ചെന്നും സൂചനയുണ്ട്.
പരാതിക്കാരിക്ക് കൂടി ബോധ്യമാകുന്ന നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങാനുളള സാധ്യതയും പാര്‍ട്ടി മുന്നില്‍ കാണുന്നു. ദേശീയ വനിതാ കമ്മീഷന്‍ തുടര്‍ നടപടിയിലേക്ക് കടക്കാന്‍ സാധ്യതയുണ്ട്.

Other News

 • വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനാവാതെ തൃപ്തി ദേശായി; പ്രതിഷേധക്കാരുടെ സാന്നിധ്യം അസൗകര്യമുണ്ടാക്കുന്നതായി സിയാല്‍
 • ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം; എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
 • ശബരിമലയിലും, എരുമേലി ടൗണിലും ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുന്നു
 • തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യം
 • ബന്ധുനിയമന ഉത്തരവിറക്കിയത് മന്ത്രിസഭ അറിയാതെ; കെ.ടി ജലീല്‍ മുഖ്യമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചു; തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്
 • ശബരിമല വിധി പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല; തുറന്നകോടതിയില്‍ വാദം കേള്‍ക്കും
 • അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാന്‍ മാറ്റി
 • നെയ്യാറ്റിന്‍കര സനല്‍ വധം: ആരോപണവിധേയനായ ഡിവൈഎസ്പി തൂങ്ങി മരിച്ചനിലയില്‍
 • ശബരിമല പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് മൂന്നിന് പരിഗണിക്കും ;നാല് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചു
 • സഭാതര്‍ക്കം രൂക്ഷമായി: പത്തുദിവസമായി സംസ്‌ക്കരിക്കാന്‍ കഴിയാതെ വയോധികന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പെടാപ്പാട് പെടുന്നു
 • ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് നല്‍കിയ രാജി സ്വീകരിച്ചു
 • Write A Comment

   
  Reload Image
  Add code here