കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചില്ലെന്ന് ഡി.ജി.പി; കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് കന്യാസ്ത്രീകള്‍

Sun,Sep 09,2018


തിരുവനന്തപുരം/കൊച്ചി : കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന ആരോപണം സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
നിലവിലെ അന്വേഷണം നല്ലരീതിലാണ് പുരോഗമിക്കുന്നത്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് കുറച്ചുപേരുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ടെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു.
ഇതിനിടയില്‍ ഡിജിപിയും ഐജിയും ചേര്‍ന്ന കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായകുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയ്‌ക്കെതിരെ ഗൂഢനീക്കം നടക്കുന്നുണ്ട്. അവരെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായും കന്യാസ്ത്രീകള്‍ ആരോപിച്ചു.
അതേ സമയം കന്യാസ്ത്രീയെ അപമാനിച്ച പി.സി. ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കും. കന്യാസ്ത്രീയെ വ്യക്തിപരമായി അപമാനിക്കുകയാണ് ജോര്‍ജ്ജ് ചെയ്തത്.
ഇക്കാര്യത്തില്‍ വനിതാകമ്മിഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. പി.സി ജോര്‍ജിനെതിരെ കോടതിയില്‍ പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ കുടുംബവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഹൈക്കോടതി ജംഗ്ഷനില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നടത്തുന്ന ഉപവാസ സമരം ഞായറാഴ്ചയും തുടരുകയാണ്.

Other News

 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • Write A Comment

   
  Reload Image
  Add code here