സമരം ചെയ്ത കന്യാസ്ത്രീകള്‍ പരിശുദ്ധകളാണോയെന്ന് വൈദ്യ പരിശോധന നടത്തിയാലറിയാം: പി.സി ജോര്‍ജ്

Sat,Sep 08,2018


കോട്ടയം: കൊച്ചിയില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ രിശുദ്ധകളാണോയെന്ന് വൈദ്യ പരിശോധന നടത്തിയാലറിയാമെന്ന്‌ പി.സി ജോര്‍ജ്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയില്‍ നടപടി ആവശ്യപ്പെട്ടാണ് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം നടത്തുന്നത്. സമരം നടത്തുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധന നടത്തിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പി.സി ജോര്‍ജ്.

പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്ന ദിവസം അവര്‍ കന്യക അല്ലാതായില്ലേയെന്നും പി.സി ജോര്‍ജ് ചോദിച്ചു. ബിഷപ്പിനെതിരെ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നും പി.സി ജോര്‍ജ് ചോദിച്ചു.

കേരള പോലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്‍മാരെ കുടുക്കാന്‍ സ്ത്രീകളും നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. ബിഷപ്പ് തെറ്റ് ചെയ്തിട്ടില്ലെന്ന അഭിപ്രായമില്ല. എന്നാല്‍ ബിഷപ്പിനേയും കന്യാസ്ത്രീയേയും തൂക്കി നോക്കിയാല്‍ ബിഷപ്പിന്റെ തട്ട് താണിരിക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെങ്കില്‍ ബിഷപ്പ് ളോഹ ഊരണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Other News

  • പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്ന് ഭാര്യ; കുറ്റം ഏറ്റെടുത്തത് മാറ്റാര്‍ക്കോ വേണ്ടി
  • എറണാകുളം നഗരത്തില്‍ പാരഗണ്‍ ഗോഡൗണില്‍വന്‍ അഗ്നി ബാധ; ആറു നിലക്കെട്ടിടം തീക്കുണ്ഠമായി
  • കാസര്‍കോട് ഇരട്ടക്കൊല: അറസ്റ്റുചെയ്യപ്പെട്ട മുഖ്യ സൂത്രധാരനായ ലോക്കല്‍ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി
  • കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കില്ല; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കും: മുഖ്യമന്ത്രി
  • വീരമൃത്യുവരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം; ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തും
  • കാസര്‍കോട് കൊലപാതകം അപലപനീയം: പ്രതികള്‍ പാര്‍ട്ടിക്കാരായാല്‍പോലും സംരക്ഷിക്കില്ല: കോടിയേരി
  • കാസര്‍കോട് കൊലക്കേസില്‍ രണ്ട് പേര്‍ പിടിയില്‍; കേസന്വേഷണം പ്രത്യേക സംഘത്തിന്
  • മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു;കോടതി അലക്ഷ്യം നടത്തിയ ഭാരവാഹികള്‍ നോട്ടീസ് അയക്കും
  • കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍
  • പുല്‍വാമയില്‍ വീരചരമമടഞ്ഞ മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തും
  • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
  • Write A Comment

     
    Reload Image
    Add code here