എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചാരണം: ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍

Sat,Sep 08,2018


കോട്ടയം: എലിപ്പനി പ്രതിരോധമരുന്നിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ജേക്കബ് വടക്കന്‍ചേരി അറസ്റ്റില്‍.ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്.

ക്രൈംബ്രാഞ്ചാണ് ഇദ്ദേഹത്തെ ചമ്പക്കരയിലെ സ്ഥാപനത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയില്‍ വച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കന്‍ചേരി വ്യാജപ്രചാരണം നടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രി കെ.കെ.ശൈലജ ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്കു കത്ത് നല്‍കിയിരുന്നത്.

എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രതാ നിര്‍ദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തും യാതൊരടിസ്ഥാനമില്ലാതെയും ജേക്കബ് വടക്കന്‍ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് മന്ത്രി പരാതിയില്‍ പറഞ്ഞിരുന്നത്.

Other News

  • കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍
  • പുല്‍വാമയില്‍ വീരചരമമടഞ്ഞ മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തും
  • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
  • ആലുവയിൽ ഡോക്​ടറെ ബന്ദിയാക്കി വൻ കവർച്ച
  • കൊട്ടിയൂർ പീഡനം: കോടതി വിധി സ്വാഗതം ചെയ്ത് മാനന്തവാടി രൂപത
  • ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരില്‍ വയനാട് സ്വദേശിയായ മലയാളിയും
  • അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ കേരള ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചു
  • പെണ്‍കുട്ടിയ പീഡിപ്പിച്ച് മുങ്ങിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിശദീകരണം
  • എസ് രാജേന്ദ്രന്‍ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു
  • ലോക്‌സഭാ തെരഞ്ഞെടുപ്പ്; കുമ്മനം, സുരേഷ് ഗോപി, കെ .സുരേന്ദ്രന്‍ തുടങ്ങിയവരെ രംഗത്തിറക്കാന്‍ ബി.ജെ.പി നീക്കം
  • മൂന്നാറിലെ വിവാദ നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എംഎല്‍എ അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി
  • Write A Comment

     
    Reload Image
    Add code here