പി.കെ ശശി പൊതുപരിപാടി റദ്ദാക്കി; അനാരോഗ്യമെന്ന് വിശദീകരണം

Sat,Sep 08,2018


പാലക്കാട്: സ്ത്രീപീഡന ആരോപണമുയര്‍ന്ന എം.എല്‍.എ പി.കെ ശശി പൊതുപരിപാടി റദ്ദാക്കി. ചെര്‍പ്പുളശ്ശേരിയില്‍ നടക്കേണ്ട സ്‌കൂള്‍ ബസ് ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം എത്തില്ലെന്ന് അറിയിപ്പ് നല്‍കിയത്. വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി നടക്കേണ്ടിയിരുന്നത്.

അനാരോഗ്യത്തെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ആരോപണത്തെ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്ക് ഉണ്ടെന്നതടക്കമുള്ള പി.കെ ശശിയുടെ പ്രസ്താവനകള്‍ വിവാദമായിരുന്നു. പിന്നീട് മാധ്യമങ്ങളോട് പ്രകോപിതനായി സംസാരിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

അതിനിടെ വെള്ളിയാഴ്ച എം.എല്‍.എ മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ത്ത ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം ക്വാറം തികയാതെ പിരിഞ്ഞു. 19 അംഗ കമ്മിറ്റിയില്‍ മൂന്നു പേര്‍ മാത്രമാണ് എത്തിച്ചേര്‍ന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് എം.എല്‍.എ പൊതു പരിപാടി റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് വന്നത്.

Other News

 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • കെ.പി.സി.സിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കും; ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനര്‍
 • അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ന് തിരിച്ചെത്തും; 26 ന് മന്ത്രിസഭായോഗം
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് സെല്ലില്‍ ഹാജരായി; ചോദ്യം ചെയ്യല്‍ വ്യാഴാഴ്ചയും തുടരും
 • കന്യാസ്ത്രീ സമരം 12-ാം ദിവസം; സമര സമിതി ഇന്ന് ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
 • ഇടവേളയ്ക്ക് ശേഷം സംസ്ഥാനമന്ത്രി സഭ ഇന്ന് യോഗം ചേരും; അധ്യക്ഷന്‍ ഇ.പി ജയരാജന്‍
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
 • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
 • മറ്റുപാര്‍ട്ടികളിലെ മുന്‍നിര നേതാക്കള്‍ ബിജെപിയിലേക്ക്‌വരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള
 • Write A Comment

   
  Reload Image
  Add code here