ലൈംഗിക വിവാദം: പ്രകോപനകരമായ പ്രസ്താവനകള്‍ അരുതെന്ന് പി.കെ ശശിയോട് സിപിഎം; പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പി.കെ ശ്രീമതി

Fri,Sep 07,2018


തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് വിലക്കി സിപിഎമ്മിന്റെ അന്ത്യശാസനം.
വിവാദവുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള പരസ്യ പ്രസ്താവകളും വേണ്ടെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം.
മാധ്യമങ്ങള്‍ വിചാരിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് നേരത്തെ പി.കെ.ശശി പറഞ്ഞിരുന്നു. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ തന്നില്‍ നിന്ന് കിട്ടില്ല.
വിവരമില്ലാത്തവര്‍ കാര്യങ്ങള്‍ പുറത്തുപറഞ്ഞേക്കും. പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ട്.
അന്വേഷണത്തെ നേരിടാനുള്ള കമ്യൂണിസ്റ്റ് കരുത്ത് തനിക്കുമുണ്ട്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് പ്രസാതവന വിലക്കി പാര്‍ട്ടി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.
ശശിക്കെതിരായ പീഡനപരാതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റിക്ക് മുന്‍പ് സമര്‍പ്പിക്കുമെന്നും സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനകമ്മിറ്റിയോഗം ഈമാസം 30നും ഒക്ടോബര്‍ ഒന്നിനുമാണ്.
ഇതനിടെ ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകം അന്വേഷണം തുടങ്ങിയെന്ന് പി.ബി അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കി.
പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പി.കെ.ശ്രീമതിയും പറഞ്ഞു. കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും പി.കെ.ശ്രീമതി തിരുവനന്തപുരത്ത് പറഞ്ഞു.

Other News

  • പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്ന് ഭാര്യ; കുറ്റം ഏറ്റെടുത്തത് മാറ്റാര്‍ക്കോ വേണ്ടി
  • എറണാകുളം നഗരത്തില്‍ പാരഗണ്‍ ഗോഡൗണില്‍വന്‍ അഗ്നി ബാധ; ആറു നിലക്കെട്ടിടം തീക്കുണ്ഠമായി
  • കാസര്‍കോട് ഇരട്ടക്കൊല: അറസ്റ്റുചെയ്യപ്പെട്ട മുഖ്യ സൂത്രധാരനായ ലോക്കല്‍ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി
  • കാസര്‍കോട് കൊലപാതകത്തില്‍ സിപിഎമ്മിനു പങ്കില്ല; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കും: മുഖ്യമന്ത്രി
  • വീരമൃത്യുവരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം; ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തും
  • കാസര്‍കോട് കൊലപാതകം അപലപനീയം: പ്രതികള്‍ പാര്‍ട്ടിക്കാരായാല്‍പോലും സംരക്ഷിക്കില്ല: കോടിയേരി
  • കാസര്‍കോട് കൊലക്കേസില്‍ രണ്ട് പേര്‍ പിടിയില്‍; കേസന്വേഷണം പ്രത്യേക സംഘത്തിന്
  • മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു;കോടതി അലക്ഷ്യം നടത്തിയ ഭാരവാഹികള്‍ നോട്ടീസ് അയക്കും
  • കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍
  • പുല്‍വാമയില്‍ വീരചരമമടഞ്ഞ മലയാളി സൈനികന്‍ വി.വി വസന്തകുമാറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശനം നടത്തും
  • കൊട്ടിയൂർ പീഡനം: ഫാ. റോബിൻ വടക്കുംചേരിക്ക്​ 20 വർഷം കഠിന തടവ്​
  • Write A Comment

     
    Reload Image
    Add code here